General News

മഴ ഭീഷണിയില്‍ ടി 20 പോരാട്ടം

Tue, Nov 07, 2017

Arabianewspaper 5092
മഴ ഭീഷണിയില്‍ ടി 20 പോരാട്ടം

തിരുവനന്തപുരത്ത് പതിറ്റാണ്ടുകള്‍ക്കു ശേഷം നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരം കാണാനുള്ള ആരാധകരുടെ ആഗ്രഹത്തിന് മഴ ഭീഷണി മുഴക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത തുലാമഴ ഇന്നും വൈകീട്ടു വിരുന്നു വരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.


ഉച്ചക്കു ശേഷമാണ് ഇടിയും മിന്നലുമായി തുലാ മഴ പെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലും മഴ പെയ്തു. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മഴവെള്ളം പൊടുന്നനെ ഒഴുക്കി കളയാനും മൈതാനും ഡ്രൈ ആക്കാനുമുള്ള സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍, തുടര്‍ച്ചയായ മഴ കളിയെ തടസപ്പെടുത്തും. പിച്ചിന്റെ ഭാഗവും സമീപമുള്ള ഭാഗങ്ങളും പൂര്‍ണമായും മൂടിയിട്ടിരിക്കുകയാണ്.


ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനവും സൂപ്പര്‍ സോപ്പറുകളും ഇതിനായി ഒരുക്കിയിട്ടുണ്ട്. മൂന്നാം ടി 20 മത്സരത്തില്‍ ഇന്ത്യക്കും ന്യൂസിലാന്‍ഡിനും മത്സര ഫലം നിര്‍ണായകമാണ്. ആദ്യമത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡുമാണ് വിജയിച്ചത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി.

Tags : IND vs NZ 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ