General News

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു, തൃശൂരില്‍ നാളെ ഹര്‍ത്താല്‍

Tue, Nov 07, 2017

Arabianewspaper 5068
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

ഗുരു വായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍്ഡ് ഏറ്റെടുത്തു. ഭക്തജനങ്ങളും ഹൈന്ദവ സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നേരത്തെ പിന്‍വാങ്ങിയ ദേവസ്വം ബോര്‍ഡ് അപ്രതീക്ഷിത നീക്കത്തോടെ ഇന്ന് രാവിലെ കനത്ത പോലീസ് അകമ്പടിയോടെ എത്തി ക്ഷേത്രം ഏറ്റെടുക്കുകയായിരുന്നു. ദേവസ്വം ബോര്ഡിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നാടകീയ നടപടി.


ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനെതിരെ ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. സെപ്തംബറില്‍ ദേവസ്വം അധികാരികള്‍ എത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.


ക്ഷേത്രസ്വത്ത് കൈയ്യടക്കാന്‍ ആരെയും അനുവദിക്കിക്കില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രഖ്യാപിച്ചിരുന്നു. പുലര്‍ച്ചെ 4മണിക്ക് ആണ് ദേവസ്വം അധികാരികള്‍ മുന്നൂറോളം പോലീസിന്റെ അകമ്പടിയോടെ എത്തി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്. വേതന വര്‍ദ്ധനവ് ആവശ്യപ്പട്ട് ഇടത് അനുകൂല ജീവനക്കാര്‍ ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ക്ഷേത്രത്തിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി മലബാര്‍ ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു ഈ ഉത്തരവിന്റെ മറവിലാണ് ക്ഷേത്രം ഏറ്റെടുത്തതെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു.


നേരത്തെ, ക്ഷേത്രത്തിന് ഭക്തജനങ്ങളുടെ കാവല്‍ ഉണ്ടായിരുന്നു. ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെച്ചു എന്ന് ദേവസ്വം അധികൃതര്‍ അറിയച്ചതിനെ തുടര്‍ന്നാണ് ഭക്തജനങ്ങളും സംഘടനകളും രാത്രി കാവല്‍ അവസാനിപ്പിച്ചത്. എന്നാല്‍, ഇവരെ കമ്പളിപ്പിച്ചാണ് ഇന്ന് പുലര്‍ച്ചെ പോലീസ് എത്തി ക്ഷേത്രം ഏറ്റെടുത്തത്. സംഭവമറിഞ്ഞ് എത്തിയവരെ പോലീസ് തടഞ്ഞു, സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.


നിത്യ പൂജ ഇല്ലാതിരുന്ന ക്ഷേത്രം നാട്ടുകാരുടെ ശ്രമഫലമായാണ് പുനരുദ്ധാരണം നടത്തിയത്. തുടര്‍ന്ന് നല്ല നിലയിലായപ്പോള്‍ ദേവസ്വം ബോര്‍ഡ് എത്തി ക്ഷേത്രം ഏറ്റെടുക്കുകയായിരുന്നു. ഇതാണ് നാട്ടുകാരെ ചോടിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ