General News

മോഡി കരുണാനിധിയെ സന്ദര്‍ശിച്ചു

Tue, Nov 07, 2017

Arabianewspaper 3728
മോഡി കരുണാനിധിയെ സന്ദര്‍ശിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെന്നൈയിലെത്തി ഡിഎംകെ സ്ഥാപക നേതാവ് എം കരുണാനിധിയെ സന്ദര്‍ശിച്ചു. മകനും ഡിഎംകെ നോവുവുമായ എം കെ സ്റ്റാലിനും സന്നിഹിതാനായിരുന്നു.

93 കാരനായ കരുണാനിധി പ്രായാധിക്യത്താല്‍ വിശ്രമത്തിലാണ്. ചെന്നൈ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സൗഹൗദ കൂടിക്കാഴ്ചയ്ക്കാണ് പ്രധാനമന്ത്രി കരുണാനിധിയുടെ വസതിയില്‍ എത്തിയതെന്ന് പിഎംഒ അറിയിച്ചു.

പ്രമുഖ പത്രമായ ദിനതന്തിയുടെ 75 ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനും മറ്റുമായാണ് പ്രധാനമന്ത്രി മോഡി ചെന്നൈയില്‍ എത്തിയത്. ചെന്നൈ ഗോപാലാപുരത്തുള്ള കരുണാനിധിയുടെ വസതിയിലെത്തിയ മോഡി അദ്ദേഹത്തോട് ആരോഗ്യ പ്രശ്‌നങ്ങളും കുശലാന്വേഷണങ്ങളുമാണ് നടത്തിയത്.

20 മിനിട്ടോളമാണ് പ്രധാനമന്ത്രി കരുണാനിധിയുടെ വസതിയില്‍ ചെലവിട്ടത് .കരുണാനിധിയുടെ ഭാര്യമാരായ ദയാലു അമ്മാളിനേയും രാജാത്തി അമ്മാളിനേയും മോഡി സന്ദര്‍ശിച്ചു.

ഡിഎംകെ നേതാവിനെ കാണാനെത്തിയതില്‍ യാതൊരു രാഷ്ട്രീയ ഉദ്ദേശവുമില്ലെന്നും പ്രായാധിക്യമുള്ള മുതിര്‍ന്ന നേതാവിനെ അദ്ദേഹത്തിന്റെ രോഗാവസ്ഥയെ കുറിച്ച് അന്വേഷിക്കാനാണ് പ്രധാനമന്ത്രി വസതിയിലെത്തിയതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

ഇതിനു മുമ്പും പ്രധാനമന്ത്രി മോഡി ചെന്നൈയിലെത്തിയപ്പോള്‍ പ്രമുഖ പത്രപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന ചോ രാമസ്വാമിയെ രോഗാവസ്ഥ.യില്‍ കഴിയവെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

ഡിഎംകെ നിലവില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയുടെ ഘടക കക്ഷിയാണ്. ബിജെപിയുടെ സ്വാഭാവിക സഖ്യകക്ഷി അണ്ണാ ഡിഎംകെയാണ്. ഇതിനാല്‍ രാഷ്ട്രീയ പ്രാധാന്യം ഒന്നും ഇല്ലെന്ന് നിരീക്ഷകരും പറയുന്നു.

എന്നാല്‍, മോഡിയുടെ നീക്കം രാഷ്ട്രീയ ഗൂഗ്‌ളിയാണെന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. ജയലളിതയുടെ മരണ ശേഷം തമിഴ് നാട് രാഷ്ട്രീയത്തില്‍ ഉണ്ടായ വിടവ് ഇടം നേടാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. അണ്ണാ ഡിഎംകെയുടെ വിമത വിഭാഗങ്ങളുമായി ബിജെപി സൗഹൃദത്തിലാണ്. മുഖ്യമന്ത്രി പളനിസ്വാമി മുതിര്‍ന്ന നേതാവ് പനീര്‍ശെല്‍വം എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിലെ വിരമിച്ച ഉദ്യോഗസ്ഥന്‍ ഡോ ടിവി സോമനാഥന്റെ മകളുടെ വിവാഹത്തിലും മോഡി പങ്കെടുത്തു. മുഖ്യമന്ത്രി പളനിസ്വാമിയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മഴക്കെടുതിക്കായി 1500 കോടിയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ