General News

ഹാദിയ സുരക്ഷിത ,തടങ്കലിലല്ല , യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് അറിയി്ച്ചു -ദേശീയ വനിതാ കമ്മീഷന്‍

Mon, Nov 06, 2017

Arabianewspaper 4400
ഹാദിയ സുരക്ഷിത, തടങ്കലിലല്ല  -ദേശീയ വനിതാ കമ്മീഷന്‍

വൈക്കം ടിവി പുരം സ്വദേശി ഹാദിയ എന്ന അഖില അശോകന്‍ വീട്ടില്‍ പൂര്‍ണ സുരക്ഷിതയാണെന്നും തടങ്കലില്‍ അല്ലെന്നും യാതൊരു ബുദ്ധിമുട്ടും വീട്ടില്‍ അനുഭവിക്കുന്നില്ലെന്നും അറിയച്ചതായി ദേശീയ വനിതാ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ.


ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്നും രേഖ ശര്‍മ പറഞ്ഞു. വൈക്കത്തെ വീട്ടില്‍ ഹാദിയ സുരക്ഷിതയും ആരോഗ്യ വതിയുമാണ്.


ഹാദിയ കടുത്ത മനുഷ്യവാകാശ ലംഘനവും പീഡനവും നേരിടുകയാണെന്ന് പരക്കെ വിമര്‍ശനം ഉണ്ടായ പശ്ചാത്തലത്തിലാണ് ദേശീയ വനിതാ കമ്മീഷന്‍ വൈക്കത്തെ വീട്ടില്‍ നേരിട്ടെത്തി ഹാദിയയുടെ അവസ്ഥ മനസിലാക്കിയത്. കൈയ്യില്‍ ബൊക്കെ പിടിച്ചു നില്‍ക്കുന്ന ഹാദിയയുടെ ചിത്രവും രേഖാ ശര്‍മ മാധ്യമങ്ങളെ കാണിച്ചു, ഹാദിയ നല്ല വ്യക്തിത്വത്തിന് ഉടമായാണെന്നും ബുദ്ധിപൂര്‍വമാണ് സംസാരിക്കുന്നതെന്നും രേഖാ ശര്‍മ പറഞ്ഞു.


ഒരു മണിക്കൂറോളം ഹാദിയയുമായി സംസാരിച്ചു. ഹാദിയ സുരക്ഷിതയാണെന്നും യാതൊരു പീഡനവും വീട്ടില്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നും ്ഇല്ലെന്നും ഹാദിയ തന്നോട് പറഞ്ഞതായി രേഖ ശര്‍മ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.


കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ തയ്യാറായി ഇരിക്കുകയാേെണന്നും ഹാദിയ പറഞ്ഞു. ഹാദിയയുടെ വിഷയം ചര്‍ച്ചയായില്ല. ആരോഗ്യ സ്ഥിതിയും മനുഷ്യാവകാശ ലംഘനവും മാത്രമാണ് താന്‍ അന്വേഷി്ച്ചത്. കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മത പരിവര്‍ത്തനമാണ് നടക്കുന്നതെന്ന് മനസിലായെന്നും തിരുവനന്തപുരത്ത് നിന്നും കാണാതായി ഐഎസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിനെയും താന്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും രേഖ ശര്‍മ പറഞ്ഞു.


സംസ്ഥാന വനിതാ കമ്മീഷന്‍ ഹാദിയയെ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച് അനുവാദം കാത്തിരിക്കുമ്പോഴാണ് ദേശീയ വനിതാ കമ്മീഷന്‍ എത്തി ഹാദിയയെ കണ്ടത്. സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം എസ്പി ഹാദിയയുടെ ആരോഗ്യ സ്ഥിതിയെകുറിച്ചും പീഡനാരോപണത്തെ കുറിച്ചും അന്വേ,ിച്ച റിപ്പോര്‍ട്ട് സമര്‍പ്പി്ച്ചിരുന്നു. ഹാദിയ സുരക്ഷിതയാണന്നും യാതൊരു പീഡനവും നടക്കുന്നില്ലെന്നുമായിരുന്നു എസ്പിയുടെ റിപ്പോര്‍ട്ട്. നേരത്തെ, ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ ഹാദിയയെ വൈക്കത്തെ വീട്ടില്‍ ചെന്ന് കാണുകയും വീഡിയോ ചീത്രീകരിക്കുകയും ചെയ്തിരുന്നു. തന്നെ പിതാവ് മര്‍ദ്ദിക്കാറുണ്ടെന്നും തൊഴിക്കാറുണ്ടെന്നും ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാം എന്നും ഹാദിയ പറയുന്ന വീഡിയോ രാഹുല്‍ കൊച്ചിയില്‍ വാര്ത്താ സമ്മേളനത്തില്‍ പുറത്തു വിട്ടിരുന്നു.


കേരള ഹൈക്കോടതി വിധിയെ തുടര്‍ന്ന ഈ മാസം മെയ് മുതല്‍ ഹാദിയ വൈക്കത്ത് സ്വന്തം വീട്ടില്‍ പിതാവ് അശേകനും മാതാവ് പൊന്നമ്മയ്ക്കും ഒപ്പമാണുള്ളത്.


കേരളത്തിലെ മതപരിവര്‍ത്തന വിഷയങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ വസ്തുതാപഠന റിപ്പോര്‍ട്ട് തയ്യാറാക്കാനും മൂന്നംഗ സമിതിയാണ് ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ എത്തിയത്. മൂന്നു ദിവസം കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ സന്ദര്‍ശിക്കും.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ