General News

തോമസ് ചാണ്ടിക്കെതിരെ ഗുരുതര പരാമര്‍ശം : കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്

Mon, Nov 06, 2017

Arabianewspaper 4285
തോമസ് ചാണ്ടിക്കെതിരെ ഗുരുതര പരാമര്‍ശം : കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴ മാര്‍ത്താണ്ഡം കായല്‍ നികത്തി ഭൂമി കയ്യേറി റിസോര്‍ട്ടിലേക്ക് റോഡു നിര്‍മിച്ചെന്നും അനധികൃതമായാണ് ഈ കൈയ്യേറ്റമെന്നും തണ്ണീര്‍ത്തട-നിലം നികത്തല്‍ നിരോധന നിയമങ്ങളുടെ പരസ്യമായ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.


വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലം നികത്തിയിരുന്നു. 2003 ല്‍ തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മയായിരുന്നു സ്ഥലത്തിന്റെ ഉടമ. ഇവരാണ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ ഉടമസ്ഥതയുള്ള കമ്പനിയുടെ ഡയറക്ടര്‍.


അന്ന് നികത്തിയ സ്ഥലം ഇന്ന് റിസോര്‍ട്ടിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയയാണ്. കായലില്‍ നിന്നും റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിക്കാനാണ് മാര്‍ത്താണ്ഡം കായല്‍ നികത്തിയത്.


ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ചാണ് 2007 ല്‍ റോഡ് നിര്‍മിച്ചത്. സിപിഐ എംപി കെ ഇ ഇസ്മായില്‍, കോണ്‍ഗ്രസ് എംപി പി ജെ കുര്യന്‍ തുടങ്ങിയവരുടെ എംപി ഫണ്ട് ഉപയോഗിച്ചിട്ടുണ്ട്. തോമസ് ചാണ്ടി രാഷ്ട്രീയക്കാരെ സ്വാധീനം ചെലുത്തിയും ഉദ്യോഗസ്ഥരെ വരുതിയിലാക്കിയുമാണ് ഇത് നടത്തിയതെന്ന് രിപ്പോര്‍ട്ടില്‍ പറയുന്നു.


കളക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചുവെങ്കിലും നിയമോപദേശത്തിനായി എജിക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഹൈക്കോടതിയിലും റിപ്പോര്‍ട്ട് സമര്പ്പിച്ചിട്ടുണ്ട്.


കോട്ടയം വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുമുണ്ട്. വിജിലന്‍സ് കോടതിയില്‍ വിജിലന്‍സിനു വേണ്ടി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്‍ തോമസ് ചാണ്ടിക്ക് അനുകൂലമായ തീരുമാനം എടുത്തെന്ന് ആരോപണമുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ