General News

രേകഖളില്‍ പരാമര്‍ശിക്കുന്ന കമ്പനിയുമായി 2013 ല്‍ ബന്ധം ഉപേക്ഷിച്ചു -ജയന്ത് സിന്‍ഹ

Mon, Nov 06, 2017

Arabianewspaper 4068
രേകഖളില്‍ പരാമര്‍ശിക്കുന്ന കമ്പനിയുമായി 2013 ല്‍ ബന്ധം ഉപേക്ഷിച്ചു -ജയന്ത് സിന്‍ഹ

രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് പ്രവര്‍ത്തിച്ച യുഎസ് കമ്പനിയില്‍ ജോലിക്കാരനെന്ന നിലയില്‍ മാത്രമാണ് തനിക്ക് ബന്ധമെന്നും 2013 ല്‍ ഇത് അവസാനിച്ചുവെന്നും തുടര്‍ന്നാണ് ബിജെപിയില്‍ ചേര്‍ന്നതും എംപിയും മന്ത്രിയുമായതെന്നും കേന്ദ്ര വ്യോമയാന സഹ മന്ത്രി ജയന്ത് സിന്‍ഹ.


180 രാജ്യങ്ങളിലെ കള്ളപ്പണക്കമ്പനികളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പുറത്തുവന്ന വാര്‍ത്തകള കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയന്ത് സിന്‍ഹ.,


ജയന്ത് സിന്‍ഹ മാനേജിംഗ് ഡയറക്ടറായിരുന്ന ഡി ലൈറ്റ് ഡിസൈന്‍ എന്ന കമ്പനിയില്‍ യുഎസ് കമ്പനിയായ ഒമിഡ്യാര്‍ നിക്ഷേപം നടത്തിയിരുന്നു. ജയന്ത് സിന്‍ഹ 2006 ല്‍ യുഎസില്‍ ഉള്ളപ്പോഴാണ് ഈ കമ്പനിയുടെ ഡയറക്ടറായിരുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ഓപറേഷന്റെ ചുമതലയുള്ള ഡയറക്ടറായിരുന്നു സിന്‍ഹ. യുഎസ് ഇ കോമേഴ്‌സ് വമ്പനായ ഇ ബേയുടെ സ്ഥാപകന്‍ പിയറി ഒമിഡിയാറുടെ കമ്പനിയാണ് ഡി ലൈറ്റില്‍ നിക്ഷേപം നടത്തിയത്.


കരിബിയന്‍ കടലിലെ കെയ്മാന്‍ ദ്വീപില്‍ ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡി ലിറ്റില്‍ ഒമിഡിയാര്‍ എന്ന കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. 2009 സെപ്തംബറിലാണ് ഇവര്‍ ഡി ലൈറ്റില്‍ നിക്ഷേപം നടത്തിയത്. സിന്‍ഹ കമ്പനിയുടെ മാനേജിംഗ് ഡയറ്ടക്ടര്‍ ആയിരുന്നപ്പോഴാണ് ആപ്പിള്‍ ബൈ രേഖകള്‍ പ്രകാരം 30 ലക്ഷം യുഎസ് ഡോളര്‍ നെതര്‍ലാന്‍ഡ്‌സിലെ ഗ്ലോബല്‍ കോമേഴ്‌സ്യല്‍ മൈക്രോ ഫൈനാന്‍സ് കണ്‍സോര്‍ഷ്യം എന്ന സ്ഥാപനത്തില്‍ നിന്ന് 3 ദശലക്ഷം യുഎസ് ഡോളര്‍ വായ്പ മേടിച്ചത്.


ഇക്കാര്യങ്ങള്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ സത്യവാങ് മൂലത്തില്‍ വിശദമാക്കാതെ പരാമര്‍ശിച്ചിട്ടുണ്ട്. മന്ത്രിമാരുടെ സ്വത്തു വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മോഡി ആവശ്യപ്പെട്ട സമയത്ത്, 2009 മുതല്‍ 2013 വരെ താന്‍ യുഎസ് കമ്പനിയില്‍ മാനേജിംഗ് ഡയറക്ടറായിരുന്നുവെന്നും കമ്പനിയുടെ ചില നിക്ഷേപങ്ങളില്‍ തീരുമാനങ്ങള്‍ എടുത്തിരുന്നുവെന്നും എന്നാല്‍. ഇതില്‍ നിന്നും ലഭിച്ച പണമൂല്യം നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സിന്‍ഹ സമര്‍പ്പിച്ച ഡിക്ലറേഷനില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഝാര്‍ഖണ്ഡിലെ ഹസ്രിബാഗില്‍ നിന്നും 2014 ല്‍ ലോക്‌സഭയിലേക്ക് വിജയിച്ച ജയന്ത് സിന്‍ഹ ധനകാര്യ സഹമന്ത്രിയും പിന്നീട് മന്ത്രിസഭാ ഉടച്ചു വാര്ക്കലില്‍ വ്യോമയാന സഹമന്ത്രിയുമായിരുന്നു. അതേസമയം, താന്‍ കേന്ദ്ര മന്ത്രിയായതോടെ കമ്പനിയുടെ ഡറക്ടര്‍ സ്ഥാനം രാജിവെച്ചിരുന്നതായും ഈ കമ്പനിയുമായി തനിക്ക് ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. അന്ന് ,തീരുമാനങ്ങള്‍ എടുത്തതും രേഖകളില്‍ ഒപ്പിട്ടതും എംഡി എന്ന പദവിയിലാണ്. തന്റേ ഉടമസ്ഥതിയിലുള്ള കമ്പനി ആയിരുന്നില്ലെന്നും സിന്‍ഹ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ