General News

ഇന്ത്യക്കാരുള്‍പ്പടെ വന്‍കിട കോര്‍പറേറ്റുകളുടെ കള്ളപ്പണ രേഖകള്‍ പുറത്ത്

Mon, Nov 06, 2017

Arabianewspaper 3708
ഇന്ത്യക്കാരുള്‍പ്പടെ വന്‍കിട കോര്‍പറേറ്റുകളുടെ കള്ളപ്പണ രേഖകള്‍ പുറത്ത്

ഇന്ത്യക്കാരുള്‍പ്പെടെ ലോകത്തെ വന്‍കിട കോര്‍പറേറ്റുകളുടെ കള്ളപ്പണ, അനധികൃത, രഹസ്യ സ്വത്തുക്കളുടെ രേഖകള്‍ പുറത്ത്. പനാമ പേപ്പേഴ്‌സിനു പിന്നാലെ നൂറോളം മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മ പുറത്തു കൊണ്ടുവന്ന രേഖകളാണ് ഇത്. കള്ളപ്പണക്കാരുടെ പട്ടികയില്‍ ഇന്ത്യക്ക് 19 ാം റാങ്കാണ് ഉള്ളത്.


ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ എക്‌സപ്രസ് ദിനപത്രവും ഇതില്‍ അംഗമാണ്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ പേരും ഇതിലുണ്ട്. നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം രാജ്യം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് കള്ളപ്പണ രേഖകള്‍ പുറത്തു വരുന്നത്.


ജയന്ത് സിന്‍ഹയ്ക്ക് കമ്പനിയുമായി ബന്ധമുണ്ടെന്നത് സര്‍ക്കാരിന് തിരിച്ചടിയാകും. എന്നാല്‍, മുന്‍ കമ്പനിയില്‍ നിന്ന് രാജിവെച്ച ശേഷം ആ കമ്പനിയുടെ കൊള്ളരുതായ്മകള്‍ക്ക് ഒരാള്‍ ഉത്തരവാദി ആകുന്നതെങ്ങനെയെന്ന് ബിജെപി നേതാക്കള്‍ ചോദിക്കുന്നു. അതേസമയം,. സച്ചിന്‍ പൈലറ്റ്, കാര്‍ത്തി ചിദംബംര, അശോക് ഗെലോട്ട് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുള്ള കമ്പനികളുടെ പേരുകളും ലിസ്റ്റില്‍ ഉണ്ടെന്നത് കോണ്‍ഗ്രസിനേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മുന്‍ കേന്ദ്ര മന്ത്രി വീരപ്പ മൊയ്‌ലിയുടെ മകന്‍ ഹര്‍ഷ മൊയിലിയുടെ മോക്ഷ-യുഗഅക്‌സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി, ബിജെപി എംപി രവീന്ദ്ര കിഷോര്‍ സിന്‍ഹയ്ക്ക് ഓഹരി പങ്കാളിത്തമുള്ള സെക്യുരിറ്റീസ് ഇന്റലിജന്‍സ് സെര്‍വീസ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയും ലിസ്റ്റില്‍ ഉണ്ട്.


180 ഓളം രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ വിവരങ്ങളാണ് പുറത്ത് വന്നത്. ജര്‍മാന്‍ ദിനപത്രമായ സിഡ്ഡോയിഷ് സെന്തുംഗും,നാണഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവീ ജേര്‍ണലിസ്റ്റ് 96 മാധ്യമ സ്ഥാപനങ്ങളും ചേര്‍ന്നാണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.


പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരിലാണ് രേഖകള്‍ പുറത്തു വന്നിരിക്കുന്നത്. ഇതില്‍ 714 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ഉണ്ട്.


ഞായറാഴ്ച അര്‍ദ്ധ രാത്രിയാണ് 13.4 ദശലക്ഷം രേഖകള്‍ പുറം ലോകത്ത് എത്തിച്ചത്. ബര്‍മുഡയിലെ അപ്പിള്‍ബൈ എന്ന കണ്‍സള്‍ട്ടന്‍സിയുടെ രഹസ്യ രേഖകളാണ് ചോര്‍ന്നിട്ടുള്ളത്.


മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ മകനായ ജയന്ത് സിന്‍ഹ പാര്‍ലമെന്റംഗം ആകുന്നതിനും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും മുമ്പും പ്രവര്‍ത്തിച്ചിരുന്ന യുഎസ് കമ്പനിയും കള്ളപ്പണക്കാരടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


2012 ല്‍ ഓമിഡയാര്‍ എന്ന യുഎസ് നെറ്റ് വര്‍ക്കിംഗ് കമ്പനിയുടെ ഇന്ത്യ വിഭാഗത്തിലെ മാനേജിംഗ് ഡയറക്ടറായിരുന്നു ജയന്ത് സിന്‍ഹ. എന്നാല്‍, 2013 ല്‍ ജയന്ത് സിന്‍ഹ കമ്പനിയില്‍ നിന്നും രാജിവെച്ചു. തുടര്‍ന്ന് ബിജെപിയില്‍ ചേരുകയും ഝാര്‍ഖണ്ഡില്‍ നിന്ന് വിജയിച്ച് എംപിയാകുകയും ചെയ്തു. ആദ്യം ധനകാര്യ സഹമന്ത്രിയായിരുന്ന സിന്‍ഹയെ പിന്നീട് വ്യോമയാന മന്ത്രലായത്തില്‍ സഹമന്ത്രിയായി നിയമിക്കുകയായിരുന്നു.


ഇതോടൊപ്പം, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, മുന്‍ കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, എന്നിവരുടെ ഉടമസ്ഥതിയിലുള്ള രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതിയില്‍ ഉള്‍പ്പെട്ടതുമായ സികിസ്ത ഹെല്‍ത്ത് കെയറും കള്ളപ്പണം നിക്ഷേപിച്ച കമ്പനികളുടെ പട്ടികയില്‍ ഉണ്ട്.


ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, 2ജി സ്പ്രക്ട്രം കേസില്‍ ഉള്‍പ്പെട്ട നീരാ റാഡിയ. നടന്‍ സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത. സണ്‍ ടിവി, എസ്സാര്‍, ലൂപ്,. എസ്എന്‍സി ലാവ് ലിന്‍, ജിന്‍ഡാല്‍ സ്റ്റീല്‍, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ്, ജിഎംആര്‍ ഗ്രൂപ്പ്, വീഡിയോകോണ്‍, എംജിഎഫ്, ഹിന്ദുജ തുടങ്ങിയ വമ്പന്‍ ഇന്ത്യന്‍ കമ്പനികളുടെ പേരുകളും ഉണ്ട്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ