General News

സൗദി രാജകുമാരന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

Mon, Nov 06, 2017

Arabianewspaper 2425
സൗദി രാജകുമാരന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

സൗദി രാജകുടുംബാംഗവും അസിര്‍ പ്രവിശ്യയിലെ ഡെപ്യുട്ടി ഗവര്‍ണറുമായ മന്‍സൂര്‍ ബിന്‍ മുഖ്‌റാന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതായി ന്യൂസ് ചാനല്‍ അല്‍ അക്ബറിയ റിപ്പോര്‍ട്ടു ചെയ്തു. ശനിയാഴ്ച സൗദി -യെമന്‍ അതിര്‍ത്തിയിലാണ് അപകടം.


യെമനിലെ ഹൂത്തികള്‍ റിയാദ് വിമാനത്താവളത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയത് സൗദി സൈന്യം തകര്‍ത്തിരുന്നു. അഴിമതി നടത്തിയതിന് 11 രാജകുമാരന്‍മാരേയും മന്ത്രിമാരേയും അറസ്റ്റ് ചെയ്തതിരുന്നു. സൗദി രാജകുടുംബാംഗങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് രാജകുമാരന്റെ ദുരന്ത വാര്‍ത്തയും വരുന്നത്.


ആരൊക്കെയാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നതെന്നും അപകട കാരണം എന്തെന്നും അറിവായിട്ടില്ല. യന്ത്രത്തകരാറാണെന്നാണ് പ്രാഥമിക നിഗമനം


സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതരെ കുറിച്ച് അറിവു നല്‍കുന്നവര്‍ക്ക് 30 മില്യണ്‍ യുഎസ് ഡോളര്‍ സമ്മാനം നല്‍കുമെന്നും സൗദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ