General News

നോട്ടു നിരോധനത്തിനു ശേഷം 17,000 കോടി രൂപ നിക്ഷേപിച്ച 35,000 കമ്പനികള്‍ നിരീക്ഷണത്തില്‍

Mon, Nov 06, 2017

Arabianewspaper 2002
നോട്ടു നിരോധനത്തിനു ശേഷം 17,000 കോടി രൂപ നിക്ഷേപിച്ച 35,000 കമ്പനികള്‍ നിരീക്ഷണത്തില്‍

നോട്ടു നിരോധനത്തിനു ശേഷം 17,000 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ച 35,000 കടലാസു കമ്പനികള്‍ നിരീക്ഷണത്തിലാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിച്ചു.


കള്ളപ്പണം വെളുപ്പിക്കാനായാണ് കടലാസു കമ്പനികളുടേ പേരിലുള്ള അക്കൗണ്ടുകളിലൂടെ ഈ പണം നിക്ഷേപിച്ചതെന്ന് ആദായ നികുതി വകുപ്പും കോര്‍പറേറ്റ് മന്ത്രാലയവും കണ്ടെത്തിയിട്ടുണ്ട്.


2.24 ലകഷം കമ്പനികള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും എന്നാല്‍. നോട്ടു നിരോധിച്ച നവംബര്‍ എട്ടിനു ശേഷം ഈ കമ്പനികളുടെ അക്കൗണ്ടിലേക്ക് വന്‍ തോതില്‍ പണം എത്തിയതായും കണ്ടെത്തിയിട്ടുണ്ട്.


ഇതേ തുടര്‍ന്ന് ഈ കമ്പനികളുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദു ചെയ്തിരുന്നു. ഈ കമ്പനികളുടെ 3.09 ലക്ഷം ഡയറക്ടര്‍മാരെ അയോഗ്യരാക്കുകയും ചെയ്തു.


ഇതില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ച 35,000 കമ്പനികളെയാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് പിടികൂടിയിരിക്കുന്നത്. ഇവരുടെ 50,000 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.


നോട്ടു നിരോധനം നടന്നതിനു പിന്നാലെ ഒരു കമ്പനി തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 2,484 കോടി നിക്ഷേപിച്ച് പിന്‍വലിച്ചു,. ഈ കമ്പനി വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്നു. മറ്റൊരു കമ്പനിക്ക് 2,100 ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Tags : Black money 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ