General News

ടിവി വാര്‍ത്താ അവതാരകന്‍ നിധിന്‍ ദാസ് അന്തരിച്ചു

Mon, Nov 06, 2017

Arabianewspaper 1531
ടിവി വാര്‍ത്താ അവതാരകന്‍ നിധിന്‍ ദാസ് അന്തരിച്ചു

മീഡിയ വണ്‍ ടിവി ജേര്ണലിസ്റ്റും വാര്‍ത്താ അവതാരകനുമായ നിഥിന്‍ ദാസ് അന്തരിച്ചു. 26 വയസായിരുന്നു. കോഴിക്കോട് നിഥിന്‍ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.


എറണാകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ വേലായുധന്റേയും പത്മിനിയുടേയും മകനാണ്.


വിപിന്‍ ദാസ് ഏകസഹോദരന്‍,.


 മീഡിയ വണ്‍ ചാനലിലെ എഡിറ്റോറിയല്‍ ടീം അംഗമായി കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. വൈകീട്ടത്തെ ഷിഫ്റ്റില്‍ ജോലിക്ക് പ്രവേശിക്കേണ്ടിയിരുന്ന നിഥിന്‍ സമയമായിട്ടും വരാത്തതിനെ തുടര്‍ന്ന് സഹ പ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ