General News

മുഖ്യമന്ത്രിയുടെ പ്രതിവാര ടിവി ഷോ വരുന്നു

Sun, Nov 05, 2017

Arabianewspaper 2838
മുഖ്യമന്ത്രിയുടെ പ്രതിവാര ടിവി ഷോ വരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മന്‍ കി ബാത് എന്ന പ്രതിമാസ റേഡിയോ പരിപാടിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടി നാം മുന്നോട്ട് അണിയറയില്‍ ഒരുങ്ങുന്നു. ദുരദര്‍ശനിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്യുക. ഇത് മറ്റു ചാനലുകളും കാണിക്കും.


ആറന്‍മുള എംഎല്‍എയും മുന്‍ ചാനല്‍ വാര്‍ത്താ അവതാരകയുമായ വീണാ ജോര്‍ജാണ് പരിപാടിയുടെ ആങ്കര്‍.


മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണാത്തതിനും വാര്‍ത്താ സമ്മേളനം നടത്താത്തിനും പകരമായാണ് പ്രതിവാര ടെലി വിഷന്‍ പരിപാടി.


ജനകീയ പ്രശ്‌നങ്ങളും സംസ്ഥാനത്തിനെ പൊതുവെ ബാധിക്കുന്ന വികസന പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുടെ അഭിമുഖ പരിപാടിയിലൂടെ പുറത്തു വരും. ക്ഷണിക്കപ്പെട്ട പ്രേക്ഷകരെ പരിപാടിയില്‍ ചോദ്യങ്ങള്‍ ചോദിക്കാനും മറ്റുമായി പങ്കെടുപ്പിക്കും.


ഒരോ എപിസോഡും 22 മിനിട്ടാണ്. പരസ്യവും ഉണ്ടാകും. ഒരോ എപിസോഡും ഒരോ വിഷയങ്ങളെ അധികരിച്ചാകും നിര്‍മിക്കുക. വിദഗ്ധ പാനലും മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കും. സിഡിറ്റിന്റെ മേല്‍നോട്ടത്തില്‍ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് നാം മുന്നോട്ടിന്റെ സെറ്റ് ഇട്ടിരിക്കുന്ന്ത.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ