General News

ഇന്ത്യന്‍ വനിതാ ടീം ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടി.

Sun, Nov 05, 2017

Arabianewspaper 2889
ഇന്ത്യന്‍ വനിതാ ടീം ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടി.

എഷ്യാ കപ്പ് ഫൈനലില്‍ ചൈനയെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്ത് ഇന്ത്യ വനിതാ ടീം ചാമ്പ്യന്‍മാരായി. ഷൂട്ടൗട്ടില്‍ അവസരരങ്ങളെല്ലാം ഇന്ത്യന്‍ താരങ്ങള്‍ വിജയകരമായി ഉപയോഗിച്ചു., ചൈനയുടെ ഒരു ഷോട്ട് പാഴായി. നാലിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.


പുരുഷ ടീം ഏഷ്യാകപ്പില്‍ കിരീടം നേടിയതിനു പിന്നാലെയാണ് വനിതാ ടീമും ഏഷ്യന്‍ ചാമ്പ്യന്‍മാരാരുന്നത്. ഡെല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 25 ാ5 ാം മിനിറ്റില്‍ ഇന്ത്യയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍, താമസിയാതെ ചൈന ഗോള്‍ മടക്കി. നിശ്ചിത സമയം കഴിഞ്ഞിട്ടും മത്സരത്തിന് ഫലം കാണാതെ വന്നപ്പോള്‍ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍,കരുത്തരായ ചൈനയെ ഇന്ത്യന്‍ വനിതകള്‍ അവസാന നിമിഷം കീഴടക്കുകയായിരുന്നു. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ വനിതാ ടീം ഏഷ്യാകപ്പ് നേടുന്നത്.


ഇരു വിഭാഗത്തിലും ഒരേ വര്‍ഷം ചാമ്പ്യന്‍മാരാകുന്ന ടീമെന്ന ബഹുമതിയും ഇന്ത്യക്ക് ലഭിച്ചു,. ഇതിനു മുമ്പ് ദക്ഷിണ കൊറിയ മാത്രമാണ് ഈ നേട്ടം കൈവരിച്ചിരുന്നത്.


ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യന്‍ വനിതകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു മത്സരം പോലും തോല്‍ക്കാതയുള്ള അപരാജിത മുന്നേറ്റത്തിന് തടയിടാന്‍ കലാശക്കളിയില്‍ ചൈന ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ