General News

റിയാദ് വിമാനത്താവളത്തിനു നേരെ ഹുത്തി ആക്രമണ ശ്രമം തകര്‍ത്തു

Sun, Nov 05, 2017

Arabianewspaper 3039
റിയാദ് വിമാനത്താവളത്തിനു നേരെ ഹുത്തി ആക്രമണ ശ്രമം തകര്‍ത്തു

റിയാദ് വിമാനത്താവളത്തിനു നേരെ യെമനിലെ ഹുത്തി വിമതര്‍ നടത്തിയ അതുഗ്ര്യ ശേഷിയുള്ള മിസൈല്‍ ആക്രമണം സൗദി പ്രതിരോധ സേന തകര്‍ത്തു. റിയാദ് നഗരത്തിനു മുകളിലാണ് ആകാശ യുദ്ധം അരങ്ങേറിയത്. ആളപയാമോ നാശനഷ്ടമോ ഇല്ലെന്ന് സൗദി മാധ്യമങ്ങള്‍ രിപ്പോര്‍ട്ട് ചെയ്യുന്നു.


ശനിയാഴ്ച അര്‍ദ്ധ രാത്രിയിലാണ് കിംഗ് ഖാലിദ് വിമാനത്താവളത്തിനു നേരെ ആക്രമണം നടത്തിയത്.. ലക്ഷ്യ സ്ഥാനം റിയാദ് വിമാനത്താവളമായിരുന്നുവെന്ന് സൗദി സേന അറിയിച്ചു. മിസൈലിന്റെ ചില ഭാഗങ്ങള്‍ വിമാനത്താവള പരിസരങ്ങളില്‍ പതിച്ചു.


റഡാറില്‍ പ്രത്യക്ഷപ്പെട്ട ഉടനെ തന്നെ സൗദിയുടെ പ്രതിരോധ മിസൈലുകള്‍ പ്രവര്‍ത്തിപ്പിച്ചു. പുണ്യ നഗരമായ മക്കയും മറ്റും ഹുത്തി വിമതരുടെ ലക്ഷ്യങ്ങളയാതിനാല്‍ ഇവിടങ്ങളില്‍ മിസൈല്‍ കവചം ഉണ്ട്. സൗദിക്കെതിരെ ഹുത്തി വിമതര്‍ നടത്തുന്ന 79 ാമത്തെ ആക്രമണമാണിത്.


ഇറാന്റെ പിന്തുണയോടെയാണ് ഹുത്തികള്‍ ആക്രമണം അഴിച്ചു വിടുന്നത്. ഭീകരവാദികളെ പിന്തുണയ്ക്കുന്നവരെ കര്‍ശനമായി നേരിടാനും സൗദി ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തേയോ, രാജാവിനോയോ അപമാനിച്ചാലോ അപകീര്‍ത്തി പ്പെടുത്തിയാലോ കടുത്ത ശിക്ഷയാകും നല്‍കുക. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സൗദി ഭേദഗതി വരുത്തി.


Tags : Saudi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ