General News

ലാവ്‌ലിന്‍ കേസ് : സിബിഐ ഹര്‍ജി പതിനഞ്ചിനു മുമ്പ്

Sun, Nov 05, 2017

Arabianewspaper 3262
ലാവ്‌ലിന്‍ കേസ് : സിബിഐ ഹര്‍ജി പതിനഞ്ചിനു മുമ്പ്

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റമുക്തനാക്കി ഹൈക്കോടതി വിധിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സിബിഐ ഈ ആഴ്ച ഹര്‍ജി നല്‍കും.


സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സിബിഐക്ക് അപ്പീല്‍ പോകാമെന്ന് അന്ന് തന്നെ ഉത്തരവില്‍ പറഞ്ഞിരുന്നു.


സിബിഐയ്ക്ക വേണ്ടി ഹാജരായ അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ കെ എം നടരാജനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. ഇക്കാര്യത്തില്‍ സിബിഐ ഡയറക്ടറേറ്റ് അനുമതി നല്‍കി.


നവംബര്‍ 15 ന് മുമ്പായി ഹര്‍ജി ഫയല്‍ ചെയ്യാനാണ് സിബിഐ അനുമതി നല്‍കിയിരിക്കുന്നത്. ഹൈക്കോടതി വിധി പുറത്ത് വന്ന് 90 ദിവസത്തിനുള്ളിലാണ് ഹര്‍ജി സമര്‍പ്പിക്കേണ്ടത്. നവംബര്‍ 20 ന് 90 ദിവസം തികയും ഇതിനു മുമ്പ്ര് അപ്പീല്‍ നല്‍കാനാണ് സിബിഐ നീക്കം.


ഹൈക്കോടതി വിധിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടരാനും വിധിച്ചിരുന്നു. ഇതിനെതിരെ എഞ്ചിനീയര്‍മാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സിബിഐയും സുപ്രീം കോടതിയില്‍ എത്തുന്നത്.


നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ പള്ളിവാസലടക്കം മൂന്നു വൈദ്യുതി പദ്ധതികള്‍ക്ക് അറ്റക്കുറ്റപണി നടത്താന്‍ കാനഡയിലെ സ്വകാര്യ കമ്പനിയായ എസ് എന്‍സി ലാവ് ലിനെ ഏല്‍പ്പിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.


374 കോടി രൂപ ഖജനാവിന് നഷ്ടം വരുത്തിയ ഇടപാടില്‍ അവിഹിതമായ വരുമാനം ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും ലഭിച്ചെന്നാണ് ആരോപണം.


2013 ല്‍ സിബിഐ കോടതി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഹൈക്കോടതി പിണറായി വിജയനെ കുറ്റമുക്തനാക്കിയത് ശരിവെയ്ക്കുകയായിരുന്നു. മറ്റുള്ളവരെ വിചാരണ ചെയ്യാനും ഉത്തരവി്ടടിരുന്നു.


ഉദ്യോഗസ്ഥരെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനീയര്‍മാര്‍ തങ്ങളേയും കുറ്റമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.


മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാന്‍ ബിജെപി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടുത്തിടെ ആരോപിച്ചിരുന്നു. ഇതിനാലാണ് സിബിഐ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പില്‍ പോകാത്തതെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Tags : SNC Lavlin 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ