General News

നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു

Sun, Nov 05, 2017

Arabianewspaper 3349
നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു

മലയാള സിനിമയിലെ മുന്‍കാല ഹാസ്യതാരങ്ങളിലൊരാളായ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു,. 70 വയസായിരുന്നു. ുവനന്തപുരം പാലോട് സ്വദേശിയാണ്. ഉയരക്കുറവുക്കൊണ്ട് ശ്രദ്ധേയനായ പുരുഷന്‍ 1970 കളിലാണ് സിനിമാ ജീവിതം ആരംഭിച്ചത്.


പിക് പോക്കറ്റ്, ചോറ്റാനിക്കര അമ്മ, നടീ നടന്‍മാരെ ആവശ്യമുണ്ട്. കാവില്ലമ്മ, മുക്കുവനെ സ്‌നേഹിച്ച ഭൂതം. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, നാരദന്‍ കേരളത്തില്‍, കാവടിയാട്ടം, അത്ഭുത ദ്വീപ്, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.


അത്ഭുത ദ്വീപിലെ രാജഗുരുവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം നായ്ക്കൂ്ട്ടത്തിന്റെ കടിയേറ്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ടപ്പോഴാണ് അവസാനമായി വാര്‍ത്തകളില്‍ നിറഞ്ഞത്. ഗുരുതരാവസ്ഥയിലായിരുന്ന പുരുഷന്‍ അന്ന് മരണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യം പൂര്‍വ്വാവസ്ഥയില്‍ വീണ്ടെടുക്കാന്‍ കഴിയാതെ അസുഖങ്ങളുടെ പിടിയിലായിരുന്നു,.

Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ