General News

അഴിമതി : സൗദി രാജകുമാരന്‍മാരും മുന്‍ മന്ത്രിമാരും അറസ്റ്റില്‍

Sun, Nov 05, 2017

Arabianewspaper 3336
അഴിമതി : സൗദി രാജകുമാരന്‍മാരും മുന്‍ മന്ത്രിമാരും അറസ്റ്റില്‍

അഴിമതി വിരുദ്ധ സമിതിക്ക് രൂപം നല്‍കിയതായി സൗദി രാജവ് സല്‍മന്‍ ബിന്‍ അബ്ദുള്‍ അസീസ് പ്രഖ്യാപിച്ചതിനു പിന്നാലെ പതിനൊന്നോളം രാജകുമാരന്‍മാര്‍ അടക്കം നിരവധി പേര്‍ അറസ്റ്റിലായി. യെമനിലെ ഹുത്തി വിമതര്‍ റിയാദ് വിമാനത്താവളത്തിനു നേരെ മിസൈല്‍ തൊടുത്തു വിടുകയും അതിനെ പ്രതിരോധ മിസൈല്‍ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. ഇതിനൊപ്പം സൈനിക തലത്തിലും അഴിച്ചു പണി നടത്തി. നാലു മന്ത്രിമാരെ പുറത്താക്കുകുയും ചെയ്തു.


സൗദി കീരിടാവകാശി മുഹമദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമതിക്ക് രൂപം നല്‍കിയതിനു പിന്നാലെയാണ് ശതകോടീശ്വരനായ അല്‍ വലീദ് ബിന്‍ തലാല്‍ അടക്കം അറസ്റ്റിലായത്. 


സിറ്റിഗ്രൂപ്പ്, ആപ്പിള്‍, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളില്‍ കോടീകളുടെ നിക്ഷേപമുള്ള തലാലിന്റെ അറസ്റ്റ് കോര്‍പറേറ്റ് ലോകത്തെ ഞെട്ടിച്ചു. മുന്‍ ധനകാര്യ മന്ത്രി ഇബ്രാഹിം അല്‍ അസ്സാഫും അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


സൗദി സമ്പത്തിന്റെയും ധനകാര്യ മേഖലയുടെയും പാശ്ചാത്യ ലോകത്തെ മുഖമായ തലാലിനെ അറസ്റ്റു ചെയ്തത് കോര്‍പറേറ്റ് ലോകം ആശങ്കയോടെയാണ് കാണുന്നത്.


യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി അടുത്ത ബിസിനസ് ബന്ധമുള്ളയാളാണ് തലാല്‍. ട്രംപ് സാമ്പത്തികമായി തകര്‍ന്ന 1995 ല്‍ ട്രംപിന്റെ ഹോട്ടലും ആഡംബര പായ്ക്കപ്പലും വിലക്ക് വാങ്ങിച്ച തലാല്‍ അന്ന് യുഎസ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.എന്നാല്‍ ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം ഇവരുടെ ബന്ധം അത്ര രസത്തിലല്ലെന്നാണ് റി്‌പ്പോര്‍ട്ടുകള്‍.


തന്റെ സമ്പത്ത് മുഴുവനും സഹിഷ്ണുതയുള്ള, സമത്വമുള്ള ഏവര്‍ക്കും തുല്യ വസരം ലഭിക്കുന്ന ഒരു ലോകത്തിനായി സംഭവാന ചെയ്യുമെന്ന് പ്രഖ്യാപിച്ചും തലാല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു.


പുതിയ സംഭവ വികാസങ്ങളെ യുഎസ് ഉള്‍പ്പടേയുള്ള പാശ്ചാത്യം ലോകം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ