General News

ഗുജറാത്തില്‍ ദലിത് നേതാവ് മേവാനിയും രാഹുലിനൊപ്പം

Sun, Nov 05, 2017

Arabianewspaper 3750
ഗുജറാത്തില്‍ ദലിത് നേതാവ് മേവാനിയും രാഹുലിനൊപ്പം

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ നിശ്ചയിച്ച പോലെ പട്ടേല്‍, ദലിത് ഒബിസി നേതാക്കള്‍ പാര്‍്ട്ടിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. ദലിത് നേതാവ് ജിഗ്നേഷ് മേവാനിയുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് മേവാനി കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.


എന്നാല്‍, കോണ്‍ഗ്രസ് നാടകം കളി അവസാനിച്ച് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഉപദേശിച്ചു, ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ഇതിനു മുമ്പ് നടന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണെന്നും ഇപ്പോള്‍ ജനങ്ങളെ വിഡ്ഡിയാക്കാന്‍ നടത്തുന്ന നാടകങ്ങളാണ് രാഹുല്‍ ഗുജറാത്തില്‍ വന്ന് കാട്ടിക്കൂുട്ടുന്നതെന്നും അമിത് ഷാ പറഞ്ഞു.,


രാഹുല്‍ ഗാന്ധിയും ഗുജറാത്തിന്റെ ചുമതലയുള്ള അശോക് ഗെലോട്ടുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചത്.


തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി പുറം തിരിഞ്ഞെന്നും ഒരൊറ്റ നേതാവു പോലും തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ താല്‍പര്യം കാട്ടിയില്ലെന്നും മേവാനി പറഞ്ഞു.


യുപിഎ കേന്ദ്രം ഭരിച്ച പത്തു വര്‍ഷം ഗുജറാത്തിന്റെ ഒരോ പദ്ധതിക്കും തുരങ്കം വെയ്ക്കുകയും രാജ്യം മുഴുവന്‍ ഗുജറാത്തികളേയും ഗുജറാത്തിനേയും അവഹേളിച്ച് പ്രസ്താവനകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുകയുമാണ് രാഹുലും കൂട്ടരും ചെയ്തതെന്നും. ഇപ്പോള്‍ കാണിക്കുന്ന സ്‌നേഹം ഗുജറാത്തികള്‍ തിരിച്ചറിയുമെന്നും അന്ന് മുഖ്യമന്ത്രിയായിരുന്നയാള്‍ ഇന്ന് പ്രധാനമന്ത്രിയായതോടെ ഗുജറാത്തിന്റെ സമഗ്ര വികസനത്തിന് സുവര്‍ണാവസരം ലഭിച്ചിരിക്കുകയാണെന്ന തിരിച്ചറിവാണ് ഗുജറാത്തികള്‍ക്കുള്ളത്. ഇതിനാലാണ് 150 സീറ്റിലേറെ വിജയിക്കുമെന്ന് ബിജെപി കരുതുന്നതെന്നും ഷാ പറഞ്ഞു.


അതേസമയം, ബിജെപിയുടെ അടിസ്ഥാന വോട്ടിംഗ് വിഭാഗമായ പട്ടേല്‍ സമുദായം ബിജെപിയെ കൈയൊഴിഞ്ഞെന്നും ദലിത് , ഒബിസി, മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുന്നതോടെ ബിജെപിയുടെ അടിത്തറ ഇളകുമെന്നും കോണ്‍ഗ്രസ് കണക്കൂക്കൂട്ടുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ