General News

വികസന വിരോധികളുടെ വിരട്ടലില്‍ പദ്ധതികള്‍ ഉപേക്ഷിക്കില്ല -മുഖ്യമന്ത്രി

Sun, Nov 05, 2017

Arabianewspaper 2529
വികസന വിരോധികളുടെ വിരട്ടലില്‍ പദ്ധതികള്‍ ഉപേക്ഷിക്കില്ല -മുഖ്യമന്ത്രി

വികസന വിരോധികളുടെ വിരട്ടലില്‍ ഭയന്ന് പദ്ധതികള്‍ ഉപേക്ഷിക്കുന്ന കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി . എന്തു വികസനം കൊണ്ടുവന്നാലും ചിലര്‍ മുടക്കാനിറങ്ങും. ഇവരുടെ സമരം കാരണം പദ്ധതികള്‍ പണ്ട് നിര്‍ത്തിവെച്ചിട്ടുണ്ടാകാം. എന്നാല്‍, അക്കാലമൊക്കെ പോയി. ഗെയില്‍ പദ്ധതിക്കെതിരെ മുക്കത്ത് നടന്ന സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ചര്‍ച്ച നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്.


ഗെയില്‍ വാതക പദ്ധതി നിര്‍ത്തിവെച്ചാലെ ചര്‍ച്ചയ്ക്കുള്ളുവെന്ന സമരക്കാരുടെ നിലപാടിനെതിരെയാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയത്.


എതിരു നില്‍ക്കുന്നവരോട് സമവായത്തിനു അവസരം നല്‍കുമെങ്കിലും വിരട്ടി സമ്മര്‍ദ്ദത്തിലാക്കാമെന്ന് വിചാരിക്കേണ്ട എന്ന സന്ദേശമാണ് പിണറായി കൊടുത്തത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ