General News

തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം

Sat, Nov 04, 2017

Arabianewspaper 4974
തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം

ഗതാഗത മന്ത്രി തോമസ് ചാണ്ടി ഭൂമികയ്യേറിയെന്ന വിഷയത്തില്‍ വേഗത്തില്‍ പരിശോധന നടത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് ഉത്തരവ് ലഭിച്ചു. ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനണ് വിജിലന്‍സ് ജഡ്ജി വി ദിലപിന്റെ ഉത്തരവ്.


മാര്‍ത്താണ്ഡം കായല്‍ നികത്തി റിസോര്‍ട്ടിലേക്ക് വഴി നിര്‍മിച്ചുവെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ ക്രമക്കേട് കണ്ടെത്തി റിപ്പോര്‍ട്ട് സര്‍ക്കാരിനും ഹൈക്കോടതിക്കും സമര്‍പ്പിച്ചതിനു പിന്നാലെയാണ് വിഷയത്തില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ വിജിലന്‍സിന് നിര്‍ദ്ദേശം ലഭിച്ചത്.


കോട്ടയം വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്. എംപി ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചതെന്ന പരാതിയും അന്വേഷിക്കും. ആര്യാട് ബ്ലോക്കിലെ കരിവേലി പാടശേഖരം നികത്തി രണ്ടര ഏക്കര്‍ കയ്യേറി റോഡ് നിര്‍മിച്ചെന്നാണ് പരാതി.


കോട്ടയം വിജലന്‍സ് ജഡ്ജിയുടെ ഉത്തരവോടെ വിവാദം പുതിയ വഴിത്തിരിവിലേക്ക് വന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ വേറേയുണ്ടെന്നും ഇതില്‍ അന്വേഷണം നടക്കുകയാണെന്നും വിജിലന്‍സ് അനേഷണം ഇപ്പോള്‍ ആവശ്യമില്ലെന്നും സര്‍ക്കാരിന്റെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും ക്വിക്ക് വെരിഫിക്കേഷന് പ്രത്യേക ജഡ്ജി ഉത്തരവിടുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ