General News

ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സമരം - പ്രസ്താവന ഇസ്ലാമിനെ ഉദ്ദേശിച്ചില്ല- സിപിഎം

Sat, Nov 04, 2017

Arabianewspaper 4760
ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സമരം - പ്രസ്താവന ഇസ്ലാമിനെ ഉദ്ദേശിച്ചില്ല- സിപിഎം

ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കി വിടുന്ന തീവ്രവാദ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്ന സിപിഎം ജില്ലാ കമ്മറ്റിയുടെ പ്രസ്താവനയിലെ പരാമര്‍ശം വിവാദമായതോടെ പാര്‍ട്ടി വിശദീകരണവുമായി രംഗത്ത് എത്തി.


ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കി വിടുന്ന തീവ്രവദി സംഘങ്ങള്‍ എന്ന് സിപിഎം ഉദ്ദേശിച്ചത് പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്തൈ ഇസ്ലാമി എന്നീ സംഘടനകളെയാണ്.


ഇവര്‍ തീവ്ര മത സംഘടനകളുമാണ്. ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സംസ്‌കാരം എന്നത് സൗദി അറേബ്യയിലെ അന്നത്തെ സംസ്‌കാരത്തെ കുറിച്ചാണെന്നും പ്രവാചകന്റെ കാലത്തെയാണ് സിപിഎം ഇങ്ങിനെ അവഹേളിക്കുന്നതെന്നും പ്രചാരണം ഉണ്ടായതോടെയാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ തങ്ങള്‍ ചാതുര്‍വണ്യത്തെ കുറിച്ചാണ് പറഞ്ഞതെന്ന് വിശദീകരിച്ചത്.


എഴാം നൂറ്റാണ്ടിലെ ജാതി വ്യവസ്ഥയും വേര്‍തിരിവും ഇസ്ലാമിക മത സംഘടനകളുമായുള്ള ബന്ധം എന്താണെന്ന് സിപിഎമ്മിനോട് ഇവര്‍ ചോദിക്കുന്നു.


പ്രാകൃതമായ ആചാരങ്ങള്‍ക്കും വിഗ്രഹാരാധനയക്കുമെതിരെ പോരാടിയ ചരിത്രമാണ് പ്രവാചകന്‍ മുഹമ്മദ് നബിക്കുള്ളതെന്ന് സിപിഎം വിശദികരിക്കുന്നു. അതുകൊണ്ട് ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ആചാരങ്ങള്‍ക്കെതിരെയാണ് സിപിഎം വിമര്‍ശിച്ചതെന്നും പി മോഹനന്‍ വിശദീകരിക്കുന്നു.


എന്നാല്‍,. ഇസ്ലാമിനെയാണ് സിപിഎം പരാമര്‍ശിച്ചതെന്ന് മുസ്ലീം ലീഗ് അഭിപ്രായപ്പെട്ടു. പിണറായിയുടെ മന്ത്രിസഭയിലും രണ്ട് ഏഴാാം നൂറ്റാണ്ടുകാര്‍ ഉണ്ടെന്ന് , കെടി ജലീലിനേയും എസി മൊയ്തീനേയും ഉദ്ദേസിച്ച് ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പറഞ്ഞു.


തീവ്രവാദ പ്രസ്താനങ്ങളെ വിമര്‍ശിക്കുന്നതിനു പകരം അവരെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസും ലീഗും ചെയ്യുന്നതെന്നും പി മോഹനന്‍ വിമര്‍ശിച്ചിരുന്നു.

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ