General News

ഇന്‍ഡിഗോ സ്റ്റാഫ് അപമര്യാദയായി പെരുമാറി- പിവി സിന്ധു

Sat, Nov 04, 2017

Arabianewspaper 4338
ഇന്‍ഡിഗോ സ്റ്റാഫ് അപമര്യാദയായി പെരുമാറി-  പിവി സിന്ധു

മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഇന്‍ഡിഗോ വിമാന കമ്പനിയുടെ സ്റ്റാഫ് തന്നോട് അപമാര്യാദയായി പെരുമാറിയെന്ന് ബാഡ്മിന്റെണ്‍ താരം പി വി സിന്ധു. തന്റെ അനുഭവം ഫെയ്ബുക്കിലൂടെ സിന്ധു പങ്കുവെച്ചു.


സിന്ധുവിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് വിമാനക്കമ്പനിയുടെ ഗൗണ്ട് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് അജിതേഷ് തന്നോട് പരുക്കനായി പെരുമാറിയതെന്നും ഒരു ഉപഭോക്താവിനോട് പെരുമാറുന്ന സാമാന്യ മര്യാദ തന്നോട് കാട്ടിയില്ലെന്നും സിന്ധു പറയുന്നു.


തന്നോട് മോശമായി സംസാരിക്കുന്നതും പെരുമാറുന്നതും കണ്ട് എയര്‍ ഹോസ്റ്റസ് ഇടപെട്ടുവെന്നും എന്നാല്‍ എയര്‍ ഹോസ്റ്റസിനോടും ഇയാള്‍ തട്ടിക്കയറുകയാണ് ഉണ്ടായതെന്നും സിന്ധു പറയുന്നു.


ഇന്‍ഡിഗോയുടെ 6ഇ 608 എന്ന വിമാനത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും സിന്ധു വിവരിക്കുന്നു.യ


അഷിമ എന്ന എയര്‍ഹോസ്റ്റസിനോട് ചോദിച്ചാല്‍ എല്ലാ വിവരവും ലഭിക്കുമെന്നും സിന്ധു പറയുന്നു. സംഭവത്തെ കുറിച്ച് ഇന്‍ഡിഗോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags : PV Sindhu 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ