General News

മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

Fri, Nov 03, 2017

Arabianewspaper 4420
മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപീം കോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും കോടതി തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായി .


എന്നാല്‍, ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഭരണഘടടനാ ബെഞ്ചിനു വിട്ടുാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.


അടുത്ത വര്‍ഷം ഫെബ്രുവരിക്കു മുമ്പ് മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും. ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ ഇതോടെ നിര്‍ബന്ധമാകും.


ആധാര്‍ നമ്പറുമായി മൊബൈല്‍, ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ചത്.


ഇതു സബന്ധിച്ച് ഉപഭോക്താളുമായി നിലവിലുള്ള അവ്യക്തതകള്‍ മാറ്റണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ