General News

യുവമോര്‍ച്ച നേതാവിനെ ശ്രീനഗറില്‍ കഴുത്തറുത്ത് കൊന്നു

Thu, Nov 02, 2017

Arabianewspaper 4375
യുവമോര്‍ച്ച നേതാവിനെ ശ്രീനഗറില്‍ കഴുത്തറുത്ത് കൊന്നു

ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ നേതാവ് ഗൗഹര്‍ അഹമ് ബട്ടിനെ ഭീകരര്‍ കഴുത്തറുത്തു കൊന്നു. ശീനഗറിനടുത്ത് ഷോപിയാനില്‍ നിന്നാണ് ഗൗഹറിനെ തട്ടിക്കൊണ്ടു പോയത്.


പിന്നീട് മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭീകരരാണ് ഗൗഹറിനെ തട്ടിക്കൊണ്ടു പോയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു, മൃതശരിരത്തില്‍ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. ചോരവാര്‍ന്നാണ് മരണം.


കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലായിരുന്നു. ശരിരത്തില്‍ നിറയെ ക്രൂരമായി പീഡിപ്പിച്ചതിന്റെ മുറിവുകള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഷോപിയാന്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു. യുവമോര്‍ച്ചയുടെ ഷോപിയാന്‍ ജില്ലാ പ്രസിഡന്റായിരുന്നു ഗൗഹര്‍.


അടുത്തിടെ ജമ്മു കാശ്മീരില്‍ നടന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളനം നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ഗൗഹര്‍



Tags : J&K  BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ