General News

പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു

Thu, Nov 02, 2017

Arabianewspaper 1828
പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു

കേരളത്തിലേക്ക് ഹവാല പണം ഒഴുകുന്നുണ്ടെന്നും ഇത് മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുകയാണെന്നും ഒളിക്യാമറ ഓപറേഷനിടെ വെളിപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട് വനിതാ വിഭാഗം ദേശീയ നേതാവ് എ എസ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു.


ഹാദിയ കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ സൈനബയുടെ പേര് ഉള്‍പ്പെട്ടിരുന്നു. സൈനബയുടെ നേതൃത്വത്തില്‍ നടത്തുന്ന മത പഠന കേന്ദ്രമായ സത്യ സരണിയില്‍ നിരവധി പെണ്‍കുട്ടികളെ മതം മാറ്റിയെന്ന ആരോപണം നിലവിലുണ്ട്.


തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷയെയും സത്യസരണിയില്‍ നിന്നാണ് മതംമാറ്റിയത്. ഇവര്‍ സിറിയയിലാണെന്ന് പോലീസ് പറയുന്നു.


ഹാദിയ കേസില്‍ സൈനബയെ പ്രതിചേര്‍ക്കുമെന്നാണ് സൂചന. സത്യ സരണിയിലൂടെ മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നും് എന്നാല്‍, പുറത്ത് ഇത് അറിഞ്ഞാല്‍ ആര്‍എസ്എസ് പ്രശ്‌നമുണ്ടാക്കുമെന്നും ഇന്ത്യ ടുഡെ നടത്തിയ ഒളിക്യാമറ ഓപറേഷനിടെ സൈനബ പറഞ്ഞിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ