General News

അപകടത്തില്‍ പെടുന്നവര്‍ക്ക് സൗജന്യ ചികിത്സയുമായി പിണറായി സര്‍ക്കാര്‍

Thu, Nov 02, 2017

Arabianewspaper 1691
അപകടത്തില്‍ പെടുന്നവര്‍ക്ക് സൗജന്യ ചികിത്സയുമായി പിണറായി സര്‍ക്കാര്‍

റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സാ പദ്ധതിയുമായി സര്‍ക്കാര്‍. ഇതിനുള്ള ട്രോമ കെയര്‍ പദ്ധതിക്ക് അംഗീകാരമായി.


റോഡപടകങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സയാണ് വാഗ്ദാനം ചെയ്യുന്നത്. രോഗികളില്‍ നിന്ന് പണം ഇതിനായി വാങ്ങിക്കില്ല. ഈ പണം സര്‍ക്കാര്‍ ട്രോമാ കെയര്‍ പദ്ധതി പ്രകാരം നല്‍കും.


ഈ തുക ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ഈടാക്കാമമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ഈ സൗജന്യ പദ്ധതി നടപ്പിലാക്കും. ഇതിനുള്ള ചെലവ് റോഡ് സുരക്ഷാ പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കും.


അപകടത്തില്‍ പെടുന്നവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഏവര്‍ക്കും ഈ ചികിത്സാ പദ്ധതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തും. ആരോഗ്യ മന്ത്രി കെ കെ ശൈലജയും യോഗത്തില്‍ പങ്കെടുത്തു.


വാഹനാപകടത്തില്‍ പെട്ട തമിഴ് നാട് സ്വദേശി ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം വന്‍ വിവാദമായിരുന്നു.

Tags : trauma care 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ