General News

രാജീവ് വധം : ഉദയഭാനുവിനെ റിമാന്‍ഡു ചെയ്തു

Thu, Nov 02, 2017

Arabianewspaper 1459
രാജീവ് വധം : ഉദയഭാനുവിനെ റിമാന്‍ഡു ചെയ്തു

ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജിവ് കൊല്ലപെട്ട കേസില്‍ അറസ്റ്റിലായ പ്രമുഖ അഭിഭാഷകന്‍ സി പി ഉദയഭാനുവിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റു കോടതിയില്‍ ഹാജരാക്കിയ ഉദയഭാനുവിനെ റിമാന്‍ഡു ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് അറസ്റ്റിലായ ഉദയഭാനുവിനെ 22 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വ്യാഴാഴ്ചട കോടതി പിരിയുന്നതിന് തൊട്ടു മുമ്പാണ് ഹാജരാക്കിയത്. ഉച്ചയ്ക്ക് വൈദ്യ പരിശോധന നടത്തി റിപ്പോര്‍ട്ട് വാങ്ങിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.


താന്‍ കേസില്‍ നിരപരാധിയാണെന്നും സംശയത്തിന്റെ പേരിലാണ് തനിക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും ഉദയഭാനു കോടതിയില്‍ പറഞ്ഞു. ഉദയഭാനു പോലീസിനോട് കേസ് അന്വേഷത്തില്‍ സഹകരിക്കുന്നില്ലെന്നും പഠിച്ച കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും പോസിസ്യൂഷന്‍ കോടതിയില്‍ ആരോപിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ