General News

ഭൂട്ടാന്‍ രാജകുമാരന് മോഡിയുടെ വക സമ്മാനം ഫുട്‌ബോളും ചതുരംഗവും

Thu, Nov 02, 2017

Arabianewspaper 1517
ഭൂട്ടാന്‍ രാജകുമാരന് മോഡിയുടെ വക സമ്മാനം ഫുട്‌ബോളും ചതുരംഗവും

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഭൂട്ടാന്‍ രാജാവ് ജിംഗ്മെ ഖേസറിനും കുടുംബത്തിനും പ്രധാനമന്ത്രിയുടെ ഓഫീസില്‍ സ്വീകരണം നല്‍കി. ഭൂട്ടാന്‍ രാജവ് ജിംഗ്മെയുടെയും രാജ്ഞി പെമവാംഗുചുകിന്റേയും മകന്‍ ഒന്നര വയസുകാരനായ ഗ്യാല്‍സെയ്ക്ക് മോഡി നല്‍കിയത് ഫുട്‌ബോളാണ്.


ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഔദ്യോഗക ഫുട്‌ബോളും ചതുരംഗ ബോര്‍ഡുമാണ് സമ്മാനമായി നല്‍കിയത്.


ചൊവ്വാഴ്ച ഡെല്‍ഹിയില്‍ എത്തിയ രാജകുടുംബാംഗങ്ങള്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തി. നേരത്തെ. രാഷ്ട്രപതി രാം നാഥ് കോവിന്ദിനേയും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമാനേയും രാജകുുടുംബം സന്ദര്‍ശിച്ചു.


ദോക് ലാം വിഷയത്തിനു ശേഷമാണ് ഭൂട്ടാന്‍ രാജാവ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ചൈനയ്‌ക്കെതിരെ ശക്തമായ നിലപാടാണ് ഭൂട്ടാന്‍ ഇക്കുറി ഇന്ത്യയുടെ പിന്‍ബലത്തില്‍ സ്വീകരിച്ചിരുന്നത്.

Tags : Bhutan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ