General News

പരസ്യ വെല്ലുവിളി - പിണറായി തോമസ് ചാണ്ടിയെ ശാസിച്ചു

Thu, Nov 02, 2017

Arabianewspaper 1453
പരസ്യ വെല്ലുവിളി - പിണറായി തോമസ് ചാണ്ടിയെ ശാസിച്ചു

തന്റെ പേരിലുള്ള ഭൂമിയിലേക്ക് വഴിയൊരുക്കാന്‍ വീണ്ടും കയ്യേറുകയും നിലം നികത്തുകയും ചെയ്യുമെന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ പരസ്യ വെല്ലുവിളിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി.


ഏതെങ്കിലും വിധേനെ വലിച്ചു കയറ്റാന്‍ ശ്രമിക്കുമ്പോള്‍ താങ്കള്‍ സ്വയം കുഴികുത്തി ചാടുകയാണെന്ന് തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി എല്‍ഡിഎഫിലെ അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.


സംഭവത്തെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാണ്ടിയെ തന്റെ ചേംമ്പറിലേക്ക് വിളിച്ചു വരുത്തിയിരുന്നു.


ഏതൊക്കെ അന്വേഷണ ഏജന്‍സി അന്വേഷിച്ചാലും തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ കഴിയില്ലെന്ന് ജനജാഗ്രതയാത്ര കുട്ടനാട്ടില്‍ എത്തിയതിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിലാണ് തോമസ് ചാണ്ടി പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് പറഞ്ഞത്. വിഷയത്തില്‍ വിരുദ്ധ നിലപാട് ഉള്ള സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തിയാണ് തോമസ് ചാണ്ടി വെല്ലുവിളിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ