General News

തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തി-സിപിഐ ദേശീയ ജന. സെക്രട്ടറി

Thu, Nov 02, 2017

Arabianewspaper 705
തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തി-സിപിഐ ദേശീയ ജന. സെക്രട്ടറി

കേരള ഗതാഗത മന്ത്രി തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. തോമസ് ചാണ്ടിക്കെതിരെ അധികാര ദുര്‍വിനിയോഗം നടത്തിയതിന് എല്‍ഡിഎഫ് ശക്തമായ നടപടി എടുക്കണം.


അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് എല്‍ഡിഎഫിനുള്ളത്. അഴിമതിക്കാരെ വെച്ചു പൊറുപ്പിക്കില്ലെന്നും സുധാകര്‍ റെഡ്ഡി ന്യൂഡെല്‍ഹിയില്‍ പറഞ്ഞു,


തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും റവന്യു മന്ത്രിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ബധ്യസ്ഥനാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു,.


നിയമ ലംഘകരെ സംരക്ഷിക്കുന്ന നിലപാട് എല്‍ഡിഎഫിനില്ലെന്നും നിയമം ഏവര്‍ക്കും ഒരു പോലെ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ