General News

ശിക്ഷിക്കപ്പെടുന്ന ജനപ്ര,തിനിധികള്‍ക്ക് ആജീവനാന്ത വിലക്ക് വേണം- തിരഞ്ഞെടുപ്പ് കമ്മീഷന്‍

Thu, Nov 02, 2017

Arabianewspaper 704
ശിക്ഷിക്കപ്പെടുന്ന ജനപ്ര,തിനിധികള്‍ക്ക്  ആജീവനാന്ത വിലക്ക് വേണം- തിരഞ്ഞെടുപ്പ് കമ്മീഷന്‍

അഴിമതി കേസ് ഉള്‍പ്പെട ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശ.


സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കവെയാണ് ഇത്തരമൊരു ആവശ്യം തിരഞ്ഞെടുപ്പു കമ്മീഷന്‍ മുന്നോട്ട് വെച്ചത്.


ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായ നല്‍കിയ പൊതു താല്‍പര്യ ഹര്‍ദജിയിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്.


അഴിമതി ഉള്‍പ്പടെയുള്ള ക്രമിനില്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും തുടര്‍ന്ന് രാജ്യത്തെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.


ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞ കോടതി സമയം നല്‍കിയിരുന്നുവെങ്കിലും കമ്മീഷന്‍ നയം വ്യക്തമാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് കമ്മീഷന്‍ അന്ത്യശാസനം നല്‍കുകയായിരുന്നു.


ജസ്റ്റീസ് രഞ്ചന്‍ ഗൊഗോയി, നിന്‍ സിംഹ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി കേള്‍ക്കുന്ന്ത.


ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിക്കുന്നത് അഭികാമ്യമാണോ എന്നായിരുന്നു കോടതി ചോദിച്ചത്.


യെസ് അല്ലെങ്കില്‍ നോ ഇക്കാര്യത്തില്‍ പറയണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യത്തിനോട് യോജിച്ച് കമ്മീഷന്‍ സത്യ വാങ് മൂലം നല്‍കിയത്.


നിലവിലെ നിയമമനുസരിച്ച് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ആറു വര്‍ഷം വരെയാണ് വിലക്ക്


 

Tags : SC  EC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ