General News

രാജീവ് വധം : അഡ്വ ഉദയഭാനു അറസ്റ്റില്‍

Wed, Nov 01, 2017

Arabianewspaper 733
രാജീവ് വധം : അഡ്വ ഉദയഭാനു അറസ്റ്റില്‍

ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകന്‍ അഡ്വ. സിപി ഉദയഭാനു അറസ്റ്റിലായി.. ഉദയഭാനു ഒളിവിലാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്.


എന്നാല്‍. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്നും പോലീസ് ബുധനാഴ്ച വൈകീട്ട് അറസ്റ്റു ചെയ്യുകയായിരുന്നു.


അഡ്വ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ പോലീസ് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഹോദരന്റെ വീട്ടില്‍ വെച്ച് കീഴടങ്ങുകയായിരുന്നുവെന്നും ഒളിവിലായിരുന്നില്ലെന്നും ഉദയഭാനുവിന്റെ ഭാര്യ പറഞ്ഞു.


ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയില്‍ പറഞ്ഞിരുന്നു.


കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. രാജീവിനെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടു വന്ന് പണം തരാനുള്ളത് തിരികെ വാങ്ങിക്കാനാണ് ശ്രമിച്ചതെന്നും മര്‍ദ്ദനത്തിനിടയില്‍ സംഭവിച്ച കൈയ്യബദ്ധമെന്ന നിലയിലാണ് ഉദയഭാനുവിന്റെ അഭിഭാഷകന്‍ അഡ്വ രാമന്‍ പിള്ള കേസ് വാദിക്കാന്‍ ഒരുങ്ങുന്നത്.


തനിക്ക് ലഭിക്കാനുള്ള പണം രാജിവില്‍ നിന്നും തിരികെ വാങ്ങാനാണ് ശ്രമിച്ചതെന്നും കോലപ്പെടുത്തണമെന്ന് ഉദ്ദേശമോ ഗൂഡാലോചനയോ ഇല്ലായിരുന്നുവെന്നുമാണ് സി പി ഉദയഭാനുവിന്റെ ഭാഷ്യം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ