General News

ഹാദിയയെ പിതാവ് ഉപദ്രവിക്കുന്നുവെന്ന വാര്‍ത്ത തെറ്റ് -പോലീസ്

Wed, Nov 01, 2017

Arabianewspaper 590
ഹാദിയയെ പിതാവ് ഉപദ്രവിക്കുന്നുവെന്ന വാര്‍ത്ത തെറ്റ് -പോലീസ്

വൈക്കത്തെ അഖില എന്ന ഹാദിയയെ പിതാവ് അശോകന്‍ മര്‍ദ്ദിക്കുന്നുവെന്നും ചവിട്ടുന്നുമെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് കോട്ടയം എസ്പിയുടെ റിപ്പോര്‍ട്ട്.


ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം 24 മണിക്കൂറും ഹാദിയയ്ക്കും കുടുംബത്തിനും പോലീസ് സംരക്ഷണം ഉണ്ട്. ഹാദിയയുടെ കൂടെ 24 മണിക്കൂറും രണ്ടു വനിതാ പോലീസാണ് സംരക്ഷണം ഒരുക്കുന്നത്. വീട്ടിലും പോലീസ് ബന്തവസുണ്ട്.


തന്നെ പിതാവ് മര്‍ദ്ദിക്കുന്നുവെന്നും ചവിട്ടുവെന്നും ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നുമുള്ള ഹാദിയയുടെ വീഡിയോ രാഹുല്‍ ഈശ്വര്‍ പുറത്തു വിട്ടിരുന്നു.


എന്നാല്‍, ഹാദിയയുടെ പിതാവ് അശോകന്‍ മര്‍ദ്ദിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് വീട്ടിലെ അവസ്ഥ അറിയില്ലെന്നും എസ്പി പറയുന്നു. ഹാദിയയുടെ ആരോഗ്യ അവസ്ഥയും എസ് പി മുഹമദ് റഫീഖിന്റെ റിപ്പോര്‍ട്ടിലുണ്ട്.


സാദസമയവും പോലീസിന്റെ സാന്നിദ്ധ്യമുള്ളതിനാല്‍ ഹാദിയയെ ആര്‍ക്കും ഉപദ്രവിക്കാനാവില്ലെന്ന് സംരക്ഷണ ചുമതലയുള്ള വനിത എസ് ഐ പറയുന്നു. വൈക്കം സബ് ഇന്‍സ്‌പെക്ടറുടെ അഭിപ്രായവും റിപ്പോര്‍ട്ടിലുണ്ട്.


ഇക്കാര്യം വനിതാക്കമ്മിഷന്‍ വാര്‍ത്താ ലേഖകരെ അറിയിക്കുകയായിരുന്നു. 


രാഹുല്‍ ഈശ്വര്‍ തന്റെ വീട്ടിലെത്തി രഹസ്യമായി വീഡിയോ പകര്‍ത്തിയെന്നും തന്റെ അനുവാദമില്ലാതെ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിച്ചെന്നും കാണിച്ച് അശോകന്‍ വൈക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.


എന്നാല്‍, അശോകന്‍ പറയുന്നത് ഒരു പിതാവിന്റെ മനോവേദനമൂലമാണെന്നും ഹാദിയയേയും പിതാവിനേയും മതസംഘടനകളുടെ വടംവലിയില്‍ നിന്നും രക്ഷപ്പെടുത്തുകയാണ് തന്റെ ഉദ്ദേശമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ