General News

ഇന്ത്യയില്‍ ഒരു വ്യവസായത്തിനും അനുകൂല സാഹചര്യമില്ല - രാഹുല്‍ ഗാന്ധി

Wed, Nov 01, 2017

Arabianewspaper 666
ഇന്ത്യയില്‍ ഒരു വ്യവസായത്തിനും അനുകൂല സാഹചര്യമില്ല  - രാഹുല്‍ ഗാന്ധി

ഇന്ത്യയില്‍ ഒരു ബിസിനസും ചെയ്യാന്‍ കഴിയാവുന്ന സാഹചര്യമല്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. വ്യവസായങ്ങള്‍ തുടങ്ങുന്നത് അനായാസമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 32 പോയിന്റ് ഉയര്‍ന്ന് 100 ാം സ്ഥാനത്ത് എത്തിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ പ്രസ്താവനയെ പരിഹസിച്ച് രാഗുല്‍ പറഞ്ഞു,.


ദക്ഷിണ ഗുജറാത്തിലെ ബറൂച്ചിലായിരുന്നു രാഹുലിന്റെ സന്ദര്‍ശനം. വന്‍ ജനക്കൂട്ടമാണ് രാഹുലിന്റെ റോഡ് ഷോയ്ക്ക് എത്തിയത്.


തിരഞ്ഞെടുപ്പിനു തയ്യാറെടുക്കുന്ന ഗുജറാത്തില്‍ പ്രചാരണ പരിപാടിക്കിടെയാണ് രാഹുലിന്റെ പ്രസ്താവന. വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 100 ാം സ്ഥാനത്ത് എത്തിയെന്നാണ് ധനമന്ത്രി പറയുന്നത്. ഏതോ വിദേശ ധനകാര്യ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടാണ് ഇതിന് ആധാരം.


വിദേശ രാജ്യങ്ങളുടെ സര്‍ട്ടിഫിക്കേറ്റ് ഇന്ത്യക്ക് വേണ്ട. ഇന്ത്യയിലെ കാര്യങ്ങല്‍ ഇന്ത്യക്കാര്‍ തീരുമാനിക്കും. ഇവിടുത്തെ ജനങ്ങള്‍ പറയുന്നത് മോഡി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മൂലം വ്യവസായമോ കച്ചവടമോ നടത്താന്‍ കഴിയുന്നില്ലെന്നാണ്. രാഹുല്‍ പറഞ്ഞു.


കള്ളപ്പണം തിരിച്ച് കൊണ്ടുവരുമെന്ന് പറഞ്ഞ മോഡി കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ എത്ര കള്ളപ്പണം തിരിച്ച് കൊണ്ടുവന്നുവെന്ന് രാഹുല്‍ ചോദിച്ചു. എത്ര പേരെ ജയിലിലിട്ടു. വായ്പ എടുത്തു മുങ്ങിയ വിജയ് മല്യ ലണട്‌നില്‍ സുഖവാസത്തിലാണ്. മോഡി വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മിടുക്കനാണെന്നും എന്നാല്‍. ഒന്നും നടപ്പിലാക്കുകയില്ലെന്നും രാഹുല്‍ പറഞ്ഞു.


2014 ലെ 142 എന്ന റാങ്കില്‍ നിന്നാണ് ഇന്ത്യ മൂന്നര വര്‍ഷം കൊണ്ട് 100 ാം സ്ഥാനത്ത് എത്തിയത്. ഇക്കാര്യം ലോക ബാങ്ക് റിപ്പോര്‍ട്ടിലാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ നോട്ടു നിരോധനവും ജിഎസ്ടിയും പോലുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ മൂലമാണ് ഇത് സാദ്ധ്യമായതെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.


മറ്റ് രാജ്യങ്ങള്‍ മടിച്ചു നിന്നപ്പോഴാണ് ഇന്ത്യ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടത്തിയതെന്നും ലോക ബാങ്ക് രിപ്പോര്‍ട്ടില്‍ പറയുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


ബുഘനാഴ്ച ഓഹരി വിപണിയില്‍ സര്‍വ്വകാല റെക്കോര്‍ഡ് നേട്ടമാണ് ഇതുമൂലം ഉണ്ടായത്. എന്നാല്‍, നോട്ടു നിരോധനവും ജിഎസ്ടിയും മൂലം ഉണ്ടായ സാധാരണക്കാരന്റെ ദുരിതങ്ങള്‍ അവസാനച്ചിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു,


22 വര്‍ഷമായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ഇക്കുറി തങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ അഭ്യര്‍ത്ഥന. ജാതി, സാമുദായിക, മത വോട്ടുബാങ്കുകള്‍ ഇക്കുറി ഗുജറാത്തില്‍ മോഡിക്കെതിരെ വിധിയെഴുതുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ