General News

യുപിയിലെ താപനിലയത്തില്‍ പൊട്ടിത്തെറി, 12 മരണം. നൂറോളം പേര്‍ക്ക് പരിക്ക്

Wed, Nov 01, 2017

Arabianewspaper 586
യുപിയിലെ താപനിലയത്തില്‍ പൊട്ടിത്തെറി, 12 മരണം. നൂറോളം പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ റായ് ബറേലിയിയിലെ എന്‍ടിപിസി തെര്‍മല്‍ പ്ലാന്റില്‍ ഉണ്ടായ സ,്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. താപനിലയത്തിലെ ബോയിലറുകളില്‍ ഒന്നിലാണ് പൊട്ടിത്തെറി ഉണ്ടായത്. അടുത്തിടെയാണ് ഈ ബോയിലര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.


മരണ സംഖ്യ ഇനിയും ഉയരുമെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു.യൂണിറ്റിനുള്ളില്‍ ചിലര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബോയിലറിലെ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു.


,സ്‌ഫോടനത്തെ തുടര്‍ന്ന് വന്‍ അഗ്നിബാധയും ഉണ്ടായി. പ്രദേശമാകെ കനത്ത പുകയില്‍ മൂടി. ഇതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.


അപകടം നടന്ന സ്ഥലത്തേക്ക് ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. 1998 ലാണ് തെര്‍മല്‍ പവര്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്.


മൗറീഷ്യസില്‍ ഓദ്യോഗിക സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രി ആദിത്യ നാഥ് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ