General News

ചൈന : ദേശീയ ഗാനത്തെ അനാദരിച്ചാല്‍ മൂന്നു വര്‍ഷം തടവ്

Wed, Nov 01, 2017

Arabianewspaper 489
ചൈന : ദേശീയ ഗാനത്തെ അനാദരിച്ചാല്‍ മൂന്നു വര്‍ഷം തടവ്


ദേശീയ ഗാനം ആലപിക്കുന്നതിനേയും അനാദരിക്കുന്നതിനേയും ചൊല്ലി വലിയ ചര്‍ച്ച ഇന്ത്യയില്‍ നടക്കുമ്പോള്‍ അയല്‍ രാജ്യമായ ചൈന ദേശീയ ഗാനത്തെ അനാദരിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവിന് ശിക്ഷിക്കുന്ന നിയമ നിര്‍മാണം നടത്തുന്നു.


ദേശീയ ഗാനവും ദേശഭക്തിയും അടിച്ചേല്‍പ്പിക്കുന്നത് സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നു കയറ്റമാണെന്ന് ചര്‍ച്ച കൊടുമ്പിരികൊള്ളുമ്പോഴാണ് അയല്‍ രാജ്യമായ ചൈന കടുത്ത നിയമ നടപടിയും ശിക്ഷയും പരിഗണിക്കുന്നത്.


ഇതിനായി പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചു. ചൈനയുടെ ഇടത് രാഷ്ട്രീയം പിന്തുടരുന്ന ഇന്ത്യയിലെ ഇടതു സ്വതന്ത്ര ചിന്താഗതിക്കാര്‍ക്ക് ഇനി സംഘപരിവാര്‍, മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ശന ദേശഭക്തി നിയമങ്ങളെ എതിര്‍ക്കുക അസാദ്ധ്യമാകുമെന്നാണ് കരുതുന്നത്.


ദേശീയ പതാക, ദേശീയ ഗാനം എന്നിവയെ അനാദരിക്കുന്നവര്‍ക്കാണ് കടുത്ത ശിക്ഷ. പ്രസിഡന്റ് ഷി ജിംഗ്‌പെംഗാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ചൈനീസ് സ്വയംഭരണ കേന്ദ്രങ്ങളായ ഹോങ്കോംഗ്, മക്കാവു, ടിബറ്റ് എന്നിവടങ്ങളിലും നിയമം ബാധകമാണ്.


ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്നതിനിടെ ചൈനീസ് ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ വിമതരായവര്‍ കൂവുന്ന സംഭവം പലയിടത്തും ആവര്‍ത്തിക്കുന്നതിനാലാണ് കര്‍ശന നിയമം കൊണ്ടുവരുന്നത്. ഇതിനായുള്ള കരട് രേഖ സെപ്തംബറില്‍ തയ്യാരാക്കിയിരുന്നു. ഉടനെ തന്നെ ഇത് നിയമമാകുമെന്നാണ് സൂചന


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ