General News

ലോകബാങ്ക് റിപ്പോര്‍ട്ട്; ഓഹരി വിപണി സര്‍വ്വകാല റെക്കോര്‍ഡില്‍

Wed, Nov 01, 2017

Arabianewspaper 483
ലോകബാങ്ക് റിപ്പോര്‍ട്ട്; ഓഹരി വിപണി സര്‍വ്വകാല റെക്കോര്‍ഡില്‍

വ്യവസായ സൗഹൃദ രാജ്യമെന്ന നിലയില്‍ ഇന്ത്യ 32 സ്ഥാനങ്ങള്‍ നേടിയതിനെ തുടര്‍ന്ന് മുംബൈ ഓഹരി വിപണി സര്‍വ്വകാല റെക്കോര്‍ഡിട്ടു. ചരിത്രത്തിലാദ്യമായി ദേശീയ ഓഹരി വിപണി സൂചികയായ നിഫ്റ്റി 10,400 കടന്നു.


മുംബൈ ഓഹരി വിപണി സൂചികയായ സെന്‍സെക്‌സ് 387.14 പോയിന്റ് ഉയര്‍ന്ന് 33,600 എന്ന നിലിയിലെത്തി.


നിഫ്റ്റി 105 പോയിന്റാണ് ഉയര്‍ന്നത്. വ്യവസായ സൗഹൃദ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനക്കയറ്റമാണ് ഓഹരിവിപണിയെ കുതിപ്പിലെത്തിച്ചത്. ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്തുമെന്നതിനാലാണ് അടിസ്ഥാന സൗകര്യ വികസന മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികള്‍ക്ക് വില വര്‍ദ്ധിച്ചത്. ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍, ലോഹം, എഫ്എംസിജി, എന്നിവയുടെ ഓഹരികളും ഉയര്‍ന്നു,.


ലോകബാങ്കിന്റെ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 132 ാം സ്ഥാനത്തു നിന്നും ഇന്ത്യ നൂറാം സ്ഥാനത്ത് എത്തിയതിനെ തുടര്‍ന്നാണ് ഓഹരി വിപണിയില്‍ ഉണര്‍വു പ്രകടമായത്.

Tags : Nifty  Sensex 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ