General News

വാതക പൈപ്പ് ലൈന്‍ ; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ്

Wed, Nov 01, 2017

Arabianewspaper 683
വാതക പൈപ്പ് ലൈന്‍ ; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ്

ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് മുക്കത്ത് പ്രതിഷേധം, ഇതിനെ തുടര്‍ന്ന് കെ എസ് ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് മുക്കത്ത് ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു.



കാരാശേരി, കിഴിപറമ്പ്, കൊടിയത്തൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ മുക്കത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ബുധാനാഴ്ച രാവിലെ സമരക്കാര്‍ നടത്തിയ പ്രതിഷേധം അക്രമത്തിലേക്ക് തിരിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു.


സമരപ്പന്തല്‍ പോലീസ് പൊളിച്ചു നീക്കി. ഗെയില്‍ ഉദ്യോഗസ്ഥരുടെ വാഹനം സമരക്കാര്‍ തല്ലിത്തകര്‍ത്തു. പോലീസ് വാഹനവും സമരക്കാര്‍ അടിച്ചു തകര്‍ത്തു. നാലുപേരെ പോലീസ് പിടികൂടി.


ഗെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരില്‍ ചിലര്‍ തടയുകയായിരുന്നു. സ്ഥലം ഏറ്റെടുക്കുന്നത് ജനവാസ പ്രദേശത്താണെന്നും ഇവിടെ റീ സര്‍വ്വെ നടത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു മാസമായി നാട്ടുകാര്‍ സമരത്തിലാണ്. എന്നാല്‍, പ്രതിഷേധം വകവെയ്ക്കാതെ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ