Technical News

ഐ ഫോണ്‍ ടെന്‍ വില ഒരു ലക്ഷത്തിലേറെ

Wed, Nov 01, 2017

Arabianewspaper 990
ഐ ഫോണ്‍ ടെന്‍ വില ഒരു ലക്ഷത്തിലേറെ

ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ ഐഫോണ്‍ ടെന്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നവംബര്‍ മൂന്നിന് ലഭ്യമായി തുടങ്ങും. ഐ ഫോണ്‍ സീരിസ് ആദ്യമിറങ്ങിയ ശേഷം പത്തു വര്‍ഷം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ടാണ് ഐ ഫോണ്‍ ടെന്‍ പുറത്തിറക്കുന്നത്. ഇതിനെ ഐ ഫോണ്‍ എ്ക്‌സ് എന്നു ചിലര്‍ വിളിക്കുന്നുണ്ടെങ്കിലും കമ്പനിയുടെ ഔദ്യോഗിക നാമകരണം അനുസരിച്ച് ഐ ഫോണ്‍ പത്ത് എന്നു തന്നെയാണ്.


വാട്ടര്‍ പ്രൂഫ് , സൂപ്പര്‍ റെറ്റിന സ്‌കാനര്‍ പാസ്വേര്‍ഡ് തുടങ്ങിയ സവിശേഷതകളുല്‌ള ഐ ഫോണ്‍ വാങ്ങാന്‍ നൂറുക്കണക്കിന് പേരാണ് തയ്യാറെടുത്ത് നില്‍ക്കുന്നത്. എന്നാല്‍ ഫോണിന്റെ വില യുഎയില്‍ 4,099 ദിര്‍ഹമാണ്. ( ഏകദേശം 73,000 രൂപ) എന്നാല്‍. ഇന്ത്യയില്‍ ഇതിന്റെ വില 89,000 രൂപയാണ്. 64 ജിബി ഫോണിന് 1,02,000 രൂപയും.


മുന്‍കൂറായി ബുക്ക് ചെയ്തവര്‍ക്ക് നവംബര്‍ മൂന്നുമുതല്‍ ലഭിച്ചു തുടങ്ങുമെന്നാണ് ആപ്പിള്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഓള്‍ സ്‌ക്രീന്‍ സ്മാര്‍ട് ഫോണ്‍ എന്ന നിലയില്‍ ആകാംക്ഷയോടെയാണ് ഗാഡ്ജറ്റ് പ്രിയര്‍ കാത്തിരിക്കുന്നത്.


ഐ ഫോണിന്റെ എയ്റ്റ്, എയ്റ്റ് പ്ലസ് എന്നിവയുടെ പകിട്ട് ഐഫോണ്‍ ടെന്‍ എത്തുന്നതോടെ കുറഞ്ഞിട്ടുമുണ്ട്,


Tags : iPhone X 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ