General News

ഹിന്ദുക്കളെ 8 സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷമാക്കണം സുപ്രീം കോടതിയില്‍ ഹര്‍ജി

Wed, Nov 01, 2017

Arabianewspaper 616
ഹിന്ദുക്കളെ 8 സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷമാക്കണം സുപ്രീം കോടതിയില്‍ ഹര്‍ജി
ഇന്ത്യയില്‍ 8 സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യുനപക്ഷ സമുദായമായി പ്രഖ്യാപിക്കണമെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു.

മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ലക്ഷ ദ്വീപ് എന്നിവടങ്ങിലെ ഹിന്ദുക്കളെയാണ് ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിക്കണമെന്ന് കാണിച്ച് പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്.

ഈ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യുനപക്ഷമായിട്ടും ഭൂരിപക്ഷ സമുദായമായാണ് കാണുന്നത്. ഇതുമൂലം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതിക്കാരനായ അഡ്വ അശ്വിനി കുമാര്‍ ഉപാദ്ധ്യായ പറയുന്നു.

മുസ്ലീം,. ക്രിസ്ത്യന്‍, സിഖ്,. ബുദ്ധ, പാര്‍സി , ജൈന സമുദായങ്ങള്‍ക്കാണ് ന്യൂനപക്ഷ പദവിയുള്ളത്.

ലക്ഷദ്വീപില്‍ 92.20 ശതമാനവും ജമ്മു കാശ്മീരില്‍ 68.30 ശതമാനവും മുസ്ലീംങ്ങളാണ് അസം, ബംഗാള്‍, കേരളം യുപി, ബീഹാര്‍, എന്നിവിടങ്ങളിലും യഥാക്രമം 34,20, 27.40, 26.6 19.3, 18 ശതമാനം മുസ്ലീംങ്ങളാണ് എന്നാല്‍ ഇവര്‍ ന്യൂനപക്ഷ പദവി അനുഭവിക്കുന്നു. മിസോറാം മേഘാലയ നാഗാലാന്‍ഡ് എന്നിവടങ്ങളില്‍ ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം അരുണാചല്‍ ഗോവ, കേരളം, മണിപ്പൂര്‍, തമിഴ്‌നാട്,. ബംഗദള്‍ എന്നിവടങ്ങളിലും ക്രൈസ്തവര്‍ ജനസംഖ്യയില്‍ കുറവല്ല. എന്നാലും ഇവിടേയും ന്യൂനപക്ഷ പദവിയുണ്ട്.

പഞ്ചാബില്‍ സിഖ് കാര്‍ക്ക് ഭൂരിപക്ഷമുണ്ട് എന്നാല്‍ ഇവര്‍ക്കും ന്യുനപക്ഷ പദവി ലഭിക്കുന്നുണ്ട്. ഡെല്‍ഹി, ചണ്ഡിഗഡ്, ഹരിയാന എന്നിവടങ്ങളിലും ധാരാളം ഉണ്ടെങ്കിലും ന്യുനപക്ഷമാണ്. എന്നാല്‍. ന്യുനപക്ഷത്തിലായ ഹിന്ദുക്കള്‍ക്ക് ഈ പ്രയോജനങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ