General News

എയര്‍ ടെല്‍ വരുമാനം 11.7 ശതമാനം ഇടിഞ്ഞു, അറ്റാദായം 76.5 ശതമാനവും

Wed, Nov 01, 2017

Arabianewspaper 287
എയര്‍ ടെല്‍ വരുമാനം 11.7 ശതമാനം ഇടിഞ്ഞു, അറ്റാദായം  76.5 ശതമാനവും

ടെലികോം മേഖലയിലെ കിടമത്സരം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ എയര്‍ ടെല്ലിന്റെ വരുമാനത്തില്‍ വന്‍ ഇടിവ്.


ജിയോ, ബിഎസ്എന്‍എല്‍ എന്നിവരുമായുള്ള കിടമത്സരത്തിനിടെ ക്ഷീണം സംഭഴിച്ചത് എയര്‍ ടെല്ലിനാണ്.


സെപ്തംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായത്തില്‍ 76.5 ശതമാനം ഇടിവാണ് ഉണ്ടായത്. ഏകദേശം 343 കോടി രൂപയുടെ കുറവ്. റിലയന്‍സ് ജിയോയാണ് എയര്‍ടെല്ലിന്റെ വരുമാന നഷ്ടത്തിന് കാരണമെന്ന് വ്യക്തമാണ്.


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 1461 കോടിയായിരുന്നു അറ്റാദായം. കഴിഞ്ഞ വര്‍ഷം 24,651 കോടി ആയിരുന്ന എയര്‍ ടെല്ലിന്റെ വരുമാനം ഇപ്പോള്‍ 21,777 ആയി കുറഞ്ഞു.


വിപണിയിലെ കടുത്ത മത്സരമാണ് ഇതിന് കാരണമെന്ന് ഭാരതി എയര്‍ ടെല്‍ എംഡി, ആന്‍്ഡ് സിഇഒ ഗോപാല്‍ വിട്ടല്‍ പറയുന്നു.


 

Tags : Jio  Airtel 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ