General News

യുഎസ് : ആക്രമി ഉസ്ബക് കുടിയേറ്റക്കാരന്‍, ഐഎസുമായി ബന്ധം

Wed, Nov 01, 2017

Arabianewspaper 318
യുഎസ് : ആക്രമി ഉസ്ബക് കുടിയേറ്റക്കാരന്‍, ഐഎസുമായി ബന്ധം

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ സൈക്കിള്‍ ട്രാക്കിലൂടെ പിക് വാന്‍ ഓടിച്ചു കയറ്റി എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ആളെ ന്യൂയോര്‍ക്ക് പോലീസ് തിരപിച്ചറിഞ്ഞു.


അക്രമി 29 കാരനായ സെയ്ഫുള്ളയാണെന്ന് പോലീസ് പറഞ്ഞു. ഉസ്ബക് പൗരനായ ഇയാള്‍ 2010 ല്‍ യുഎസിലേക്ക് കുടിയേറിയതാണ്. ഓഹിയോയില്‍ താമസിക്കുന്ന സെയ്ഫുള്ള ഉബര്‍ ടാക്‌സിയുടെ ഡ്രൈവറായിരുന്നു. ഉ,സ്‌ബെക് തലസ്ഥാനമായ താഷ്‌കെന്റില്‍ നിന്നാണ് ഇയാള്‍ അമേരിക്കയിലേക്ക് വന്നത്.


 ഇയാശളെക്കുറിച്ച് തനിക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് ഉസ്‌ബെക്കില്‍ നിന്ന് വന്നപ്പോള്‍  ജോലി തരപ്പെടുത്തി കൊടുത്ത  കൊബിജോന്‍ മാറ്റകറോവ്പോ ലീസിനോട് പറഞ്ഞു. യുഎസിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇയാള്‍ ഇങ്ങിനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.


വാഹനം ഇടിപ്പിച്ച് നിരവധിയാളുകളെ വകവരുത്തിയ ഇയാള്‍ വാഹനം ഒരു സ്‌കൂള്‍ ബസിനു മേലും ഇടിപ്പിച്ചു. ആയുധങ്ങളുമായി പുറത്തിറങ്ങി വെടിവെപ്പും ആരംഭിച്ചു. എന്നാല്‍, ഉച്ചകഴിഞ്ഞതിനാല്‍ നിരത്തുകളില്‍ അധികം പേര്‍ ഉണ്ടായിരുന്നില്ല .


സമീപമുണ്ടായിരുന്ന പട്രോളിംഗ് വാഹനം പാഞ്ഞെത്തി ഇയാളെ വെടിവെയ്ക്കുകയായിരുന്നു. കൈക്കും കാലിനും പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അല്ലാഹു അക്ബര്‍ എന്നു വിളിച്ചാണ് ആ്ക്രമി വെടി ഉതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പരഞ്ഞു. ഇയാളുടെ വാഹനത്തില്‍ നിന്ന് ഐഎസ് ലഘു ലേഖകളും ലഭിച്ചതായി ന്യുയോര്‍ക് പോലീസ് പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ