General News

ന്യൂയോര്‍ക്ക്: സൈക്കിള്‍ ട്രാക്കില്‍ പിക് അപ് വാന്‍ ഇടിച്ചു കയറ്റി നിരവധി മരണം

Wed, Nov 01, 2017

Arabianewspaper 271
ന്യൂയോര്‍ക്ക്:  സൈക്കിള്‍ ട്രാക്കില്‍ പിക് അപ് വാന്‍ ഇടിച്ചു കയറ്റി നിരവധി മരണം

അമേരിക്കയുടെ വാണിജ്യ തലസ്ഥാനമായ ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹാട്ടണില്‍ സൈക്കിള്‍ ്ട്രാക്കീലേക്ക് വാഹനം ഇടിച്ചു കയറ്റിയതിനെ തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെട്ടു. ആറോളം മൃതശരീരങ്ങള്‍ റോഡില്‍ കിടക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ ആദ്യമെത്തിയ ചില വീഡിയോകളില്‍ ദൃശ്യമാണ്.


വെള്ള നിറത്തിലുള്ള ഒരു പിക് അപ് പാ്‌ഞ്ഞെത്തി സൈക്കിള്‍ യാത്രക്കാര്‍ക്ക് മാ്ത്രമായുള്ള ട്രാക്കിലേക്ക് ഇടിച്ചു കയറുന്നതും നിരവധി സൈക്കിള്‍ യാത്രക്കാരുടെ മേല്‍ ഓടിച്ചു കൊണ്ടു പോകുന്നതും കണ്ടുവെന്ന് എബിസി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദൃക്‌സാക്ഷിയായ ഒരാള്‍ പറഞ്ഞു.പന്ത്രണ്ടോളം പേരെ വാഹനം ഇടിച്ചിടുന്നത് കണ്ടെന്നും ഇയാള്‍ പറഞ്ഞു. പരിക്കേറ്റ ഏതാനും പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനം ഒരു സ്‌കൂള്‍ ബസില്‍ ഇടിച്ചാണ് നിന്നത്


ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വാഹനം ഓടിച്ചയാളെ പിടികൂടിയതായി ന്യൂയോര്‍ക് പോലീസ് ഡിപ്പാര്ട്ടുമെന്റ് ട്വിറ്ററിലൂടെ അറിയിച്ചു.  അക്രമി 29 കാരനായ സെയ്ഫുള്ളയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഉസ്ബക് പൗരനായ ഇയാള്‍ 2010 ല്‍ യുഎസിലേക്ക് കുടിയേറിയതാണ്.
ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന സ്ഥലത്തിന് അടുത്താണ് ഈ അപകടം. 


ഇത് ഭീകരപ്രവര്‍്ത്തനമായി കണക്കാക്കുമെന്ന് യുഎസ് ആഭ്യന്തര വകുപ്പ് അറിയിച്ചു. സമാനമായ ആക്രമണങ്ങള്‍ യൂറോപ്പില്‍ അരങ്ങേറിയിരുന്നു. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.  




Tags : New York 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ