General News

വ്യവസായ സൗഹൃദം : ഇന്ത്യക്ക് വന്‍ മുന്നേറ്റം

Tue, Oct 31, 2017

Arabianewspaper 316
വ്യവസായ സൗഹൃദം :   ഇന്ത്യക്ക് വന്‍ മുന്നേറ്റം

കഴിഞ്ഞ മൂന്നര വര്‍ഷത്തെ സാമ്പത്തിക പരിഷാകാരങ്ങളുടെ ഫലമായി വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റം ലഭിച്ചതായി ധനമമന്ത്രി അരുണ്‍ ജെയ്റ്റിലി.


130 ാം റാങ്കിലായിരുന്ന ഇന്ത്യ ഇന്ന് 100 ാം റാങ്കിലെത്തിയതായി ധനമന്ത്രി പറഞ്ഞു. ആദ്യ അമ്പതു രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉടനെ എത്തുമെന്നും അരുണ്‍ ജെയ്റ്റിലി പറഞ്ഞു. ജിഎസ്ടിയും നോട്ടു നിരോധനവും നടപ്പിലാക്കിയതിന് പ്രതിപക്ഷ കക്ഷികളും മറ്റും നടത്തുന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് പ്രിതരോധത്തിലായ മോഡി സര്‍ക്കാരിന് ആത്മവിശ്വാസം പകരുന്നതാണ് ലോക ബാങ്ക് റിപ്പോര്‍ട്ട.


ലോക ബാങ്ക് പുറത്തു വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മോഡി സസര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷാകരങ്ങളുടെ ഭാഗമായാണ് ഇത്.


2017 ല്‍ ഏറ്റവും മികച്ച പ്രവര്‍ത്തന ക്ഷമത കാണിച്ച രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇന്ത്യയുണ്ട്. സാമ്പത്തിക മേഖലയില്‍ അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ നടത്തിയ ഏക രാജ്യം ഇന്ത്യയാണെന്നും ലോക ബാങ്ക് പറയുന്നു.


ലോക ബാങ്ക് 2003 ല്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ പകുതിയോളം കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളിലാണ് ഇന്ത്യ നടപ്പിലാക്കിയത്. ഇതിനെ തുടര്‍ന്നുണ്ടായ കുതിപ്പാണ് ഇപ്പോഴത്തെ നേട്ടത്തിന് കാരണം.


ആദായ നികുതിയിലും വാണിജ്യ നികുതിയിലും വന്‍ മുന്നേറ്റം ഇന്ത്യ നടത്തി. നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യയില്‍ നികുതി അടയ്ക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു.


ജിഎസ്ടി നടപ്പിലാക്കിയതോടെ നാല്‍പതോളം നികുതികളും സെസുകളും ഒന്നായി. ലയിപ്പിച്ചു. നികുതി നടപടി ക്രമങ്ങളെ ലളിതമാക്കി. ലോകബാങ്ക് റിപ്പേര്‍ട്ടില്‍ പറയുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ