General News

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത് -കുമ്മനം

Tue, Oct 31, 2017

Arabianewspaper 402
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത് -കുമ്മനം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തനം നടത്താന്‍ വിദേശത്ത് നിന്നും വന്‍ തോതില്‍ ഫണ്ട് ലഭിക്കുന്നുവെന്ന് വനിതാ നേതാവ് സൈനബ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.


ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ പണം ഹവാല മാര്‍ഗം കേരളത്തില്‍ എത്തിക്കുന്നുണ്ടെന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകരില്‍ ഒരാളും തേജസ് ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ അഹമദ് ഷെരീഫും സമ്മതിക്കുന്നുണ്ട്.


ഇന്ത്യാ ടുഡെ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഇക്കാര്യങ്ങള്‍ വെളിവായതെന്നത് അഭിനന്ദനാര്‍ഹമാണെന്നും കുമ്മനം രാജശേഖരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


മഞ്ചേരിയിലെ സത്യസരണിയുടെ മറവിലാണ് മതപരിവര്‍ത്തനം നടത്തുന്നതെന്നും എന്നാല്‍, സത്യ സരണി മതപരിവര്‍ത്തന കേന്ദ്രമാണെനന് മറച്ചു വെച്ചിരിക്കുകയാണെന്നും ഇന്ത്യാ ടുഡെ നടത്തിയ സ്റ്റിംഗ് ഓപറേഷനില്‍ സൈനബ വെളിപ്പെടുത്തുന്നുണ്ട്യ


കേരളത്തിലെ ജിഹാദി റിക്രൂട്ടിംഗ് കേന്ദ്രമായ സത്യസരണി അടച്ചു പൂട്ടണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. സത്യസരണിക്കെതിരെ ഇത്രയും ആരോപണം ഉയര്‍ന്നിട്ടും നാളിതുവരെ നടപടി എടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കുമ്മനം പറയുന്നു.


പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാണെമന്നെും കുമ്മനത്തിന്റെ പോസ്റ്റില്‍ പറയുന്നു.


കേരളത്തെ ഇസ്ലാമിക രാജ്യമാക്കണമെന്നും ലോകം മുഴുവന്‍ ഇസ്ലാമിക് ഭരണത്തില്‍ ആക്കുകയാണ് ഒരോ മുസ്ലീമിന്റെ ലക്ഷ്യമെന്നും ഒളിക്യാമറയ്ക്കു മുന്നില്‍ അഹമദ് .ഷെരിഫ് സമ്മതിക്കുന്നുണ്ട്



Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ