General News

ചെന്നൈയില്‍ കനത്ത മഴ, വീണ്ടും പ്രളയ ഭീതി

Tue, Oct 31, 2017

Arabianewspaper 277
ചെന്നൈയില്‍ കനത്ത മഴ,  വീണ്ടും പ്രളയ ഭീതി

ഒക്ടോബര്‍-നവംബറിലെ കാല വര്‍ഷം ഇക്കുറിയും ചെന്നൈയില്‍ കതന്ന വെള്ളപ്പൊക്കത്തിനു വഴിവെയ്ക്കുമെന്ന ഭീതി. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.


ചെന്നൈയ്ക്കു പുറമേ കാഞ്ചീപുരം, തിരുവള്ളവര്‍ എന്നിവടങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നിരത്തുകളില്‍ മുട്ടറ്റം വെള്ളമാണുള്ളത്.


പലയിടങ്ങളിലും മുപ്പതു സെന്റിമീറ്ററിലധികം മഴയാണ് ലഭിച്ചത്. എന്നാല്‍,. ചെന്നൈ നഗരത്തില്‍ 14 സെന്റിമീറ്റര്‍ മഴയാണ് തിങ്കളാഴ്ച ലഭിച്ചത്.


ചൊവ്വാഴ്ച ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞ് ഒരു സ്ത്രീ മരിച്ചു, അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.


വടക്കു കിഴക്കന്‍ മണ്‍സൂണാണ് തമിഴ് നാട്ടില്‍ പെയ്യുന്നത്. കേരളത്തിലും തുലാവര്‍ഷമായി ഇത് പെയ്യും.


 

Tags : Rain 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ