General News

സുരേഷ് ഗോപിയുടെ ഓഡി ക്യു 7 നികുതി വെട്ടിച്ചതായി ആരോപണം

Tue, Oct 31, 2017

Arabianewspaper 202
സുരേഷ് ഗോപിയുടെ    ഓഡി ക്യു 7  നികുതി വെട്ടിച്ചതായി ആരോപണം

നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി  വാങ്ങിയ ഓഡി ക്യു7 വീണ്ടും നികുതി വെട്ടിപ്പ് വിവാദത്തില്‍ കഴിഞ്ഞ വര്‍ഷം രാജ്യസഭാ എംപിയായി കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ശേഷമാണ് ഈ വിവാദം ഉയര്‍ന്നത്.


നവംബറില്‍ കള്ളപ്പണത്തിനെതിരെ മോഡി സര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകള്‍ വന്‍ ചര്‍ച്ചയായിരുന്നു.


75 ലക്ഷത്തോളം വില വരുന്ന ഓഡി ക്യ 7 കാറിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏകദേശം ഏഴു ലക്ഷം രൂപയെങ്കിലും വരുമായിരുന്നു. എന്നാല്‍, പോണ്ടിച്ചേരിയില്‍ 55,000 രൂപ മാത്രമേ നികുതി.യുള്ളു. ഇതിനാല്‍ പലരും പുതുച്ചേരിയില്‍ നിന്നും വാഹനങ്ങള്‍ എടുത്ത് അവിടെ രജിസ്റ്റര്‍ ചെയ്യുന്ന പതിവുണ്ട്.


വാഹന ഡീലര്‍മാര്‍ ഇതിനുള്ള സൗകര്യമൊരുക്കി കൊടുക്കുന്നു. കേരളത്തില്‍ നികുതി അടച്ചാല്‍ വിലയുടെ എട്ടു ശതമാനമാണ് നികുതി. അതേസമയം, 20 ലക്ഷം രൂപയ്ക്കു മേല്‍ വിലയുള്ള ഏതു വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോഴും പുതുച്ചേരിയില്‍ 1,00,00 രൂപ നല്‍കിയാല്‍ മതിയാകും.


ഇതിനായി താല്‍ക്കാലിക മേല്‍വിലാസമാണ് രജിസ്‌ട്രേഷിനില്‍ നല്‍കുക. സുരേഷ് ഗോപിയുടെ ഓഡി ക്യു 7 കാറിന്റെ മേല്‍വിലാസം പുതുച്ചേരിയിലെ ഒരു അപ്പാര്‍ട്ടുമെന്റിലെയാണ്.


പുതുച്ചേരിയിലെ വാഹന രജിസ്‌ട്രേഷന് ഒരു വാടകച്ചീട്ട് മാത്രം മതിയാകും. ഇതേ തന്ത്രമാണ് സുരേഷ് ഗോപിയും സ്വീകരിച്ചിരിക്കുന്നതെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാല്‍, തനിക്ക് ഇഷ്ടപ്പെട്ട നമ്പര്‍ ലഭിക്കുന്നതിനായാണ് പുതുച്ചേരിയില്‍ പോയതെന്നും ഈ നമ്പര്‍ കേരളത്തില്‍ ലഭിക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായും എന്നാല്‍, ലേലം വിളിച്ച് വന്‍തൂക കൂട്ടിയപ്പോള്‍ താന്‍ പുതുച്ചേരിയില്‍ ഈ നമ്പറിന് ശ്രമിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.ു അഞ്ച് വര്‍ഷം മുുമ്പും സമാനമായി താന്‍ ഇഷ്ട നമ്പര്‍ തേടി പോണ്ടിച്ചേരിയില്‍ പോയിരുന്നു. തനിക്ക് അവിടെ മേല്‍വിലാസവുമുണ്ട്. എന്നാല്‍,. ഇതിനിടയില്‍ വാങ്ങിയ മറ്റ് അഡംബര കാറുകള്‍ കേരളത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നതായും സുരേഷ് ഗോപി പറയുന്നു.


പുതുച്ചേരിയിലെ വാഹന രജിസ്‌ട്രേഷനു പിന്നിലെ തട്ടിപ്പ് അടുത്തിടെ വീണ്ടും സജീവമായത് എല്‍ഡിഎഫ് ജനജാഗ്രത യാത്രയില്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച ബിഎംഡബ്ല്യു മിനി കൂപ്പര്‍ കാറുമായി ബന്ധപ്പെട്ടാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പോണ്ടിച്ചേരിയിലുള്ളതാണ്.


പിന്നീട് നടി അമല പോളും നടന്‍ ഫഹദ് ഫാസിലും സമാനമായ രീതിയില്‍സ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്ട്രര്‍ ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു.


ഇതിിനെ തുടര്‍ന്ന് പുതുച്ചേരിയില്‍ ഇനിമുതല്‍ സ്ഥിരതാമസമാക്കിയവരുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുകയുള്ളവെന്ന് ലഫ് ഗവര്‍ണര്‍ കിരണ്‍ ബേദി ഉത്തരവിട്ടിരുന്നു.

Tags : Suresh Gopi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ