General News

കര്‍ണാടകയ്ക്ക് ആദ്യ വനിതാ പോലീസ് മേധാവി

Tue, Oct 31, 2017

Arabianewspaper 186
കര്‍ണാടകയ്ക്ക് ആദ്യ വനിതാ പോലീസ് മേധാവി

കര്‍ണാടകയ്ക്ക് ആദ്യ വനിതാ പോലീസ് മേധാവിയെ ലഭിക്കുന്നു. യുപി കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയായ നീലമണി എന്‍ രാജു വിനെ അടുത്ത ഡിജിപിയായി നിയമിക്കാന്‍ കര്‍ണാടക മന്ത്രിസഭ തീരുമാനിച്ചു.


1983 ബാച്ച് ഐപിഎസ് ഓഫിസറാണ് നീലമണി. രൂപക് കുമാര്‍ ദത്തയുടെ കാലാവധി ഇന്നു അവസാനിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.


മറ്റ് രണ്ട് പേര്‍ കൂടി ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. സിഐഡി ഡിജിപി എച്ച് സി കിഷോര്‍ ചന്ദ്രയും അഴിമതി നിരോധന ബ്യുറോ ഡിജിപി എംഎന്‍ റെഡ്ഡിയും മന്ത്രിസഭയുടെ പരിഗണനയിലുണ്ടായിരുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ