General News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പിടികിട്ടാപ്പുള്ളിക്കൊപ്പം യുഡിഎഫ് നേതാക്കാളും

Tue, Oct 31, 2017

Arabianewspaper 205
സ്വര്‍ണക്കടത്ത് കേസ്  പിടികിട്ടാപ്പുള്ളിക്കൊപ്പം യുഡിഎഫ് നേതാക്കാളും

കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി അബു ലൈസിനൊപ്പം ഇടതു എംഎല്‍എമാര്‍ നില്‍ക്കുന്ന ചിത്രം പുറത്തു വന്നതിനു പിന്നാലെ കോണ്‍ഗ്രസ്, ലീഗി നേതാക്കളുമായിട്ടുള്ള ചിത്രങ്ങളും പുറത്തു വന്നു.


ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജെന്‍സ് കൊഫെപോസ നിയമ പ്രകാരം കേസ് എടുത്തിട്ടുള്ള വ്യക്തിയും വിദേശത്തായതിനാല്‍ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുള്ള വ്യക്തിയാണ് അബു ലൈസ്


കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും അബുവിനൊപ്പം ഇരിക്കുന്ന സെല്‍ഫിയാണ് പുറത്ത് വന്നത്.


എന്നാല്‍,. തിരഞ്ഞെടുപ്പു കാലത്ത് ദുബായില്‍ പോയപ്പോള്‍ പല സന്ദര്‍ശകരും വന്നിരുന്നു അപ്പോള്‍ എടുത്ത ചിത്രമാകാം ഇതെന്ന് ടി സിദ്ദിഖ് പറഞ്ഞു. അബു ലൈസുമായി നേരിട്ട് പരിചയമില്ലെന്നും സിദ്ദിഖ് പറഞ്ഞു. അബുലൈസുമായി വ്യക്തി ബന്ധം ഇല്ലെന്നും ബന്ധം തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും പികെ ഫിറോസും പറഞ്ഞു.


ഇടതു എംഎല്‍എമാരായ പിടിഎ റഹിമും കാരാട്ട് റസാഖുമായി അബുലൈസിനൊപ്പം നില്‍ക്കുന്ന ചിത്രം കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു,.


അബുലൈസിന്റെ ദുബായിലെ ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് ഇടതു എംഎല്‍എമാരുടെ ചിത്രം എടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ടി സിദ്ദിഖും പി കെ ഫിറോസും  ദുബായിലെ ഒരു സുഹൃത്തിന്റെ മകളുടെ ജന്മദിന പാര്‍ട്ടിക്ക് എടുത്ത ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.


കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം ഇടതു എംഎല്‍എമാര്‍ നില്‍ക്കുന്ന ചിത്രം വന്‍ വിവാദമായിരുന്നു. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങാന്‍ കഴിയാത്തതു കൊണ്ട് നേപ്പാളിലെത്തി അവിടെ നിന്നും ഉത്തര്‍ പ്രദേശ് വഴി അബു ലൈസ് കേരളത്തിലെത്തിയതായി റവന്യു ഇന്റലിജെന്‍സിന് വിവരം ലഭിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി 39 കിലോ സ്വര്‍ണം കടത്തിയതിന് അറസ്റ്റിലായ കൊടുവള്ളി സ്വദേശി ടി എം ഷഹബാസിനെ 2015 ല്‍ റവന്യു ഇന്റലിജെന്‍സ് അറസ്റ്റു ചെയ്തിരുന്നു. കേസില്‍ ഇനിയും പിടിയിലാകാനുള്ളയാളാണ് അബു ലൈസ്

Tags : UDF  CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ