OMG News

പഞ്ചാബില്‍ ഹിന്ദു നേതാവിനെ വെടിവെച്ചു കൊന്നു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Tue, Oct 31, 2017

Arabianewspaper 859
പഞ്ചാബില്‍ ഹിന്ദു നേതാവിനെ വെടിവെച്ചു കൊന്നു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പഞ്ചാബില്‍ ഹിന്ദു സംഘര്‍ഷന്‍ നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിപിന്‍ ശര്‍മ എന്നയാളെയാണ് അജ്ഞാതര്‍ വെടിവെച്ചു കൊന്നത്.


ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞു. അമൃത് സര്-ബട്ടാല റോഡിലെ ഭരത് നഗറിലാണ് സംഭവം.


ആര്‍എസ്എസ് നേതാവ് രവീന്ദര്‍ ഗോസയിനിയെ വധിച്ചതിനു പിന്നാലെയാണ് ഈ സംഭംവം.


കേബിള്‍ ടിവി ഓപറേറ്റായ ശര്‍മ സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ തടഞ്ഞു നിര്‍ത്തിയ ഒരാളുമായി സംസാരിക്കുന്നതിടിയില്‍ രണ്ടു പേര്‍ വന്ന് വെടിവെച്ചു കൊല്ലുകയായ്ിരുന്നു. ആക്രമണത്തിനു ശേഷം ഇവര്‍ രക്ഷപ്പെട്ടു. നെഞ്ചില്‍ വെടിയേറ്റ ഇയാള്‍ തല്‍ക്ഷണം മരണമടഞ്ഞു. എട്ടോളം വെടിയുണ്ടകള്‍ വിപിന്‍ ശര്‍മയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്തു.


തലപ്പാവ് ധരിച്ച ഒരാളും മുഖം മറച്ച മറ്റൊരാളുമാണ് ആക്രമണം നടത്തിയത്. ശര്‍മയൊടൊപ്പം ബൈക്കില്‍ യാത്ര ചെയ്ത സണ്ണി എന്ന യുവാവിന് കാലില്‍ വെടിയേറ്റു.


അതേസമയം, ശര്‍മയെ ലക്ഷ്യം വെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാകാം കൊലയ്ക്കു പിന്നിലെന്നും പോലീസ് ഡിസിപി ജഗ്മോന്‍ സിംഗ് പറഞ്ഞു. പ്രമുഖ നേതാവല്ലാത്തതിനാല്‍ കൊലപാതകത്തിന് രാഷ്ട്രീയ ലക്ഷ്യം ഉണ്ടാകില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദുസംഘര്‍ഷ സേനയും ശിവസേനയും ബന്ദ് നടത്തി.


Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ