General News

വീടിന്റെ ടെറസിലേക്ക് വിമാനത്തിന്റെ വാതില്‍ വന്നു വീണു

Tue, Oct 31, 2017

Arabianewspaper 205
വീടിന്റെ ടെറസിലേക്ക് വിമാനത്തിന്റെ വാതില്‍ വന്നു വീണു

പരിശീലന വിമാനത്തിന്റെ പറക്കലിനിടെ ഡോര്‍ ഇളകി വീണു. ജനവാസ മേഖലയ്ക്കു മേലെ പറക്കുമ്പോഴാണ് അപകടം. രണ്ടായിരത്തി അഞ്ഞൂറു അടി ഉയരത്തില്‍ പറക്കവെയാണ് വിമാനത്തിന്റെ വാതില്‍ അടര്‍ന്ന് വീണത്.


സെക്കന്തരാബാദിലെ ലാല്‍ബാഗ് ഏരിയയിലാണ് അപകടം. തെലുങ്കാന ഏവിയേഷന്‍ അക്കാദമിയിലെ വിമാനത്തിന്റെ വാതിലാണ് ഇളകി വീണതെന്ന് പോലീസ് പറഞ്ഞു. വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റിനും പരിശീലകനും താഴ്ന്നു പറന്നതിനാല്‍ രക്ഷപ്പെട്ടു.


ഒരു വീടിന്റെ ടെറസിലായിരുന്നു വാതില്‍ വന്ന് പതിച്ചത്. സംഭവ സമയം ആരും ഉണ്ടായിരുന്നില്ല. എന്നാല്‍, പെയിന്റിംഗ് തൊഴിലാളി മിനിട്ടുകള്‍ക്ക് മുമ്പ് ഭക്ഷണം കഴിക്കാനായി പോയ സമയത്താണ് അപകടമെന്ന് വീട്ടുടമ പറഞ്ഞു,


സംഭവത്തെ കുറിച്ച് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അന്വേഷണം ആരംഭി്ച്ചിട്ടുണ്ട്.

Tags : Plane 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ